മസാജ് സര്‍വീസിന് വേണ്ടി ഓണ്‍ലൈന്‍ വെബ്‌സൈറ്റില്‍ കയറിയ യുവാവ് കണ്ടത് സ്വന്തം ഭാര്യയുടേയും സഹോദരിയുടേയും ചിത്രങ്ങള്‍. സൈബര്‍ സെല്ലില്‍ യുവാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സോഷ്യല്‍ മീഡിയയിലെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത് അനധികൃതമായി വെബ്‌സൈറ്റുകളില്‍ പോസ്റ്റ് ചെയ്യുന്ന സംഘത്തെ പൊലീസ് പിടികൂടി. മുംബൈയിലാണ് സംഭവം.

ഖര്‍ സ്വദേശിയായ 31 കാരന്‍ മസാജിന് വേണ്ടിയാണ് ഓണ്‍ലൈന്‍ വെബ്‌സൈറ്റില്‍ കയറിയത്. ചിത്രം പരിശോധിച്ചപ്പോഴാണ് ഇരുവരും നാല് വര്‍ഷം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ദുരുപയോഗം ചെയ്തിരിക്കുന്നതെന്ന് മനസിലായത്. വെബ്‌സൈറ്റില്‍ കണ്ട നമ്ബറില്‍ ബന്ധപ്പെട്ടപ്പോള്‍ ഒരു സ്ത്രീ ഫോണെടുക്കുകയും, ഖര്‍ വെസ്റ്റിലെ ഹോട്ടലില്‍ കണ്ടുമുട്ടാമെന്ന ധാരണയിലെത്തുകയും ചെയ്തു. ഹോട്ടലില്‍ എത്തിയ സ്ത്രീയോട് ഫോട്ടോയുടെ കാര്യം ചോദിച്ചപ്പോള്‍ യുവാവുമായി തര്‍ക്കത്തിലാവുകയും ഹോട്ടലില്‍ നിന്ന് സ്ത്രീരക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് യുവാവ് സ്ത്രീയെ പിടികൂടി പൊലീസ് സ്റ്റേഷനിലേല്‍പ്പിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അന്വേഷണത്തില്‍ യുവതിയുടെ പേര് രേഷ്മ യാദവെന്നാണെന്നും, സോഷ്യല്‍ മീഡിയയില്‍ കയറി സ്ത്രീകളുടെ ചിത്രങ്ങള്‍ തട്ടിയെടുത്ത് മസാജ് വെബ്‌സൈറ്റുകളില്‍ അപ്ലോഡ് ചെയ്ത് ആളുകളെ കബളിപ്പിക്കുന്ന സംഘത്തിലെ കണ്ണിയാണെന്നും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് രേഷ്മയെ കസ്റ്റഡിയിലെടുത്തു. കൂട്ടുപ്രതികള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചിരിക്കുകയാണ് പൊലീസ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക