രാജ്യത്തെ നാല് പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്ബനികളെ എല്‍ഐസിയിലേക്ക് ലയിപ്പിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍. നാല് കമ്ബനികളുടെ ലയനം പൂര്‍ത്തിയാകുന്നതോടെ, എല്‍ഐസിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാകും. രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്ബനിയും പൊതുമേഖലാ സ്ഥാപനവും കൂടിയാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ.

ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്ബനി ലിമിറ്റഡ്, നാഷണല്‍ ഇന്‍ഷുറന്‍സ് കമ്ബനി ലിമിറ്റഡ്, ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്ബനി, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്ബനി എന്നിവയാണ് എല്‍ഐസിയില്‍ ലയിക്കുന്ന ജനറല്‍ ഇന്‍ഷുറന്‍സ് കമ്ബനികള്‍. ലയനത്തിന് മുന്നോടിയായി ഇന്‍ഷുറന്‍സ് ആക്‌ട് 1938, ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ആക്‌ട് 1999 എന്നിവ ഭേദഗതി ചെയ്യാന്‍ പദ്ധതിയിടുന്നുണ്ട്. അടുത്ത ബജറ്റ് പ്രഖ്യാപനത്തിലാണ് ലയനവുമായി ബന്ധപ്പെട്ടുള്ള തീരുമാനം ഉണ്ടാവുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്ബനി ലിമിറ്റഡ്, നാഷണല്‍ ഇന്‍ഷുറന്‍സ് കമ്ബനി ലിമിറ്റഡ്, ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്ബനി, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്ബനി എന്നിവയാണ് എല്‍ഐസിയില്‍ ലയിക്കുന്ന ജനറല്‍ ഇന്‍ഷുറന്‍സ് കമ്ബനികള്‍. ലയനത്തിന് മുന്നോടിയായി ഇന്‍ഷുറന്‍സ് ആക്‌ട് 1938, ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ആക്‌ട് 1999 എന്നിവ ഭേദഗതി ചെയ്യാന്‍ പദ്ധതിയിടുന്നുണ്ട്. അടുത്ത ബജറ്റ് പ്രഖ്യാപനത്തിലാണ് ലയനവുമായി ബന്ധപ്പെട്ടുള്ള തീരുമാനം ഉണ്ടാവുക.

തന്ത്രപ്രധാന മേഖലകളിലൊഴികെ പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം കുറയ്ക്കുക എന്നതാണ് ഈ ലയനത്തിലൂടെ ലക്ഷ്യമിടുന്നത്. ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ഇസിജി ലിമിറ്റഡ്, അഗ്രികള്‍ച്ചറല്‍ ഇന്‍ഷുറന്‍സ് കമ്ബനി എന്നിവയും കേന്ദ്രത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്ബനികളാണ്.

എൽഐസി നഷ്ടത്തിൽ ആകുമോ?

എന്നാൽ ഈ ലയന നീക്കത്തിനെതിരെ വ്യാപക വിമർശനങ്ങളും ഉയരുന്നുണ്ട്. ഇതിൽ പ്രധാനം ജനറൽ ഇൻഷുറൻസ് കമ്പനികൾ നഷ്ടമോ നാമമാത്ര ലാഭമോ നേരിടുന്നവയാണ്. അതുകൊണ്ടുതന്നെ ഈ ലയനം എൽഐസിയെ പ്രതികൂലമായി ബാധിക്കും എന്നും കമ്പനി നഷ്ടത്തിലേക്ക് നീങ്ങാനുള്ള സാധ്യതയുണ്ടാക്കുമെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ രാജ്യത്ത് തന്നെ ഏറ്റവും സാമ്പത്തിക അടിത്തറയുള്ള ഒരു പൊതുമേഖലാ സ്ഥാപനത്തെ ദുർബലപ്പെടുത്താൻ ഉള്ള നീക്കമാണ് കേന്ദ്രസർക്കാരിൽ നിന്നും ഉണ്ടാകുന്നതെന്നാണ് പ്രധാനമായ ആക്ഷേപം

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക