യൂട്യൂബര്‍മാരുടെയും വ്ളോഗര്‍മാരുടെയും കാലമാണിത്. സോഷ്യല്‍ മീഡിയയിലെല്ലാം ഇവരുടെ സജീവമായ സാന്നിധ്യം നമുക്ക് കാണാവുന്നതേയുള്ളൂ.ദിവസവും എണ്ണമറ്റ വീഡിയോകളാണ് ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ദിവസവും കാണുന്നതും. പലരും തങ്ങളുടെ വീഡിയോകളിലൂടെ താരസമാനമായ പ്രഭാവം തന്നെ നേടിയെടുക്കാറുണ്ട്. ചിലരാകട്ടെ കാഴ്ചക്കാരുടെ പ്രശംസ നേടിയെടുക്കുന്നതിലൂടെ മാത്രമല്ല, വിമര്‍ശനങ്ങളിലൂടെയും മോശം ‘പബ്ലിസിറ്റി’യിസലൂടെയുമെല്ലാം ശ്രദ്ധാകേന്ദ്രങ്ങളായി മാറാറുണ്ട്.

ഇപ്പോഴിതാ കുടുംബത്തിന്‍റെ പേരില്‍ ഇത്തരത്തില്‍ മോശം രീതിയില്‍ ശ്രദ്ധേയനായി മാറുകയാണൊരു യൂട്യൂബര്‍. ഹൈദരാബാദ് സ്വദേശിയായ അര്‍മാന്‍ മാലിക് എന്ന യൂട്യൂബറാണ് തന്‍റെ ജീവിതപങ്കാളിമാരുടെ പേരില്‍ വ്യാപകമായി വിമര്‍ശിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യുന്നത്. അര്‍മാന്‍ മാലിക്കിന് രണ്ട് ഭാര്യമാരാണുള്ളത്. കൃതിക മാലിക്കും പായല്‍ മാലിക്കും. ഇരുവരും ഒരേസമയത്ത് ഗര്‍ഭിണികളായിരിക്കുകയാണ്. ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ഏവരെയും അറിയിച്ചതോടെയാണ് അര്‍മാന്‍ മാലിക്കിന് വ്യാപക വിമര്‍ശനം വന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള സെലിബ്രിറ്റി തന്നെയാണ് അര്‍മാന്‍. നേരത്തെ തന്നെ ഭാര്യമാര്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം അര്‍മാന്‍ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ഇരുവരുടെയും മെറ്റേണിറ്റി ഫോട്ടോഷൂട്ട് രീതിയലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. രണ്ട് ഭാര്യമാര്‍ക്കൊപ്പം ജീവിക്കുന്നത് തന്നെ അസാധാരണ മനോനിലയാണെന്നും ഇവര്‍ ഒരുമിച്ച്‌ ഗര്‍ഭിണികളായിരിക്കുന്നത് ഇത്തരത്തില്‍ ഏവരുമായി പങ്കുവയ്ക്കുന്നത് സന്തോഷം കൊണ്ടല്ല, മറിച്ച്‌ മോശം നിലയില്‍ പ്രശസ്തി നേടി അതുവഴി പണം സമ്ബാദിക്കുന്നതിനാണെന്നുമെല്ലാമാണ് അര്‍മാന്‍ മാലിക്കിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍.

ക്രിയാത്മകമായ കഴിവുകള്‍ കൊണ്ടല്ല അര്‍മാന്‍ ശ്രദ്ധേയനാകുന്നതെന്നും ഇതൊരിക്കലും മാതൃകാപരമല്ലെന്നുമെല്ലാം അര്‍മാന്‍റെ വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കും താഴെ നിരവധി പേര്‍ കുറിച്ചിരിക്കുന്നു. നേരത്തെ തന്നെ അര്‍മാന്‍ മാലിക്കിന് ഒരു ആണ്‍കുട്ടിയുണ്ട്. അടുത്ത രണ്ട് കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ മൂവരും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക