തിരുവനന്തപുരം ചാല കൊതുവാൾ സ്ട്രീറ്റ്/ ചാല പൈതൃക തെരുവിലെ റോഡിന്റെ അവസ്ഥയാണ്‌ ഇത്. തലസ്ഥാന ജില്ലയിലെ പ്രധാന കമ്പോളം ആയ ചാല മാർക്കറ്റിനോട് ചേർന്നുള്ള കൊത്തുവാൾ സ്ട്രീറ്റ് റോഡിന്റെ ശോചനീയ അവസ്ഥ അധികൃതർ കണ്ടില്ലെന്ന് നടിക്കാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ മഴക്കാലപൂർവ്വ ശുചീകരണം എന്ന പേരിൽ ഓട കോരുന്ന മാലിന്യം റോഡ് സൈഡിൽ തന്നെ നിക്ഷേപിക്കുകയും മഴപെയ്യുമ്പോൾ ഈ മാലിന്യം റോഡിലെ കുഴികളിൽ നിറഞ്ഞ് കാൽനടക്കാർക്ക് വലിയ യാത്രാദുരിതം സമ്മാനിക്കുകയും ചെയ്യുന്ന അവസ്ഥ മന്ത്രിയോടും, മേയറോടും നിരന്തരം ചൂണ്ടിക്കാട്ടിയിട്ടും പരിഹാരമുണ്ടായില്ല എന്നാണ് പ്രദേശവാസി പറയുന്നത്.

തിരക്കുള്ള കമ്പോള പ്രദേശമായതിനാൽ തന്നെ ഭാരവാഹികൾ നിരന്തരം ഓടുന്ന ഒരു റോഡ് ആണ് ഇത്. കാൽനടയാത്രക്കാർക്ക് ഈ വാഹനങ്ങൾക്കിടയിലൂടെ കുണ്ടിലും കുഴിയിലും വീഴാതെ യാത്ര പൂർത്തിയാക്കുക എന്നതുതന്നെ വലിയ വെല്ലുവിളിയാണ്. തങ്ങളുടെ യാത്രാ ദുരിതങ്ങൾക്ക് ഒരു പരിഹാരം തേടി പ്രദേശവാസികൾ മന്ത്രി, മേയർ കൗൺസിലർ എന്നിവരെ നിരന്തരം സമീപിച്ചെങ്കിലും വാഗ്ദാനങ്ങൾ അല്ലാതെ പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ല. നിരന്തരമായ അപകടങ്ങളിൽ ആളുകൾ പെടുന്നത് ഇവിടെ പതിവാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നവകേരളം സൃഷ്ടിക്കുന്നു എന്ന് അവകാശപ്പെടുന്നവർ തലസ്ഥാനനഗരിയിലെ പ്രധാന കമ്പോളത്തോട് ചേർന്നു കിടക്കുന്ന ഒരു റോഡിനോട് പുലർത്തുന്ന സമീപനം ഇതാണെങ്കിൽ നവകേരളം, പ്രഖ്യാപനങ്ങളിൽ മാത്രമാണ് എന്ന തിരിച്ചറിവാണ് ജനങ്ങൾക്ക് ഉണ്ടാകേണ്ടത്. ഈ റോഡിൽ വെച്ചുണ്ടായ അപകടങ്ങളിൽ ഒന്നിലധികം തവണ പരിക്കേറ്റ ഒരു പ്രദേശവാസി അഭ്യർത്ഥിച്ച്തിൻ പ്രകാരം ആണ് ഈ ദുരിത കാഴ്ച ഇവിടെ റിപ്പോർട്ട് ചെയ്ത് വിമർശനം ഉയർത്താൻ ഞങ്ങൾ നിർബന്ധിതരാകുന്നത്. അധികാരികളുടെ ശ്രദ്ധയിൽ ഇത് പെടുമെന്ന് വിശ്വാസത്തോടെ ആണ് ഈ ലേഖനം അവസാനിപ്പിക്കുന്നത്.

# പ്രാദേശികമായി ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ഞങ്ങളെ അറിയിച്ചാൽ അത് റിപ്പോർട്ട് ചെയ്ത് ഈ മാധ്യമത്തിലൂടെ പ്രചരിപ്പിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധമാണ് – സിറ്റിസൺസ് കോർണർ എന്ന പംക്തിയിലേക്ക് വാർത്തകൾ നൽകുവാൻ അവ 7034222231 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുക. ഞങ്ങളുടെ പ്രതിനിധി നിങ്ങളെ നേരിട്ട് ബന്ധപ്പെടും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക