റെയില്‍വേ ട്രാക്കിനും പ്ലാറ്റ്ഫോമിനും ഇടയില്‍ കുടുങ്ങി വിദ്യാര്‍ത്ഥിനി. ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ ദുവ്വാഡ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഗുണ്ടൂര്‍-റായ്ഗഡ പാസഞ്ചര്‍ ട്രെയിനില്‍ നിന്നും ഇറങ്ങുമ്ബോളാണ് പെണ്‍കുട്ടി ട്രാക്കിന് ഇടയിലേക്ക് വീണത്.

ഇറങ്ങുന്ന സമയത്ത് പ്ലാറ്റ്ഫോമിന് ഇടയിലേക്ക് തെന്നിവീഴുകയായിരുന്നു. സഹായത്തിന് വേണ്ടിയുള്ള വിദ്യാര്‍ത്ഥിനിയുടെ നിലവിളി കേട്ട് സ്റ്റേഷന്‍ അധികൃതര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയായിരുന്നു.ട്രെയിന്‍ ഉടനടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ആണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഒന്നരമണിക്കൂര്‍ നേരത്തെ ശ്രമത്തിന് ശേഷമാണ് വിദ്യാര്‍ത്ഥിനിയെ രക്ഷിക്കാന്‍ സാധിച്ചത്. പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക