തലശേരി: തലശേരിയില്‍ കോളേജ് അദ്ധ്യാപികയുടെ അക്കൗണ്ടില്‍ നിന്നും പണം തട്ടിയെടുത്തു.എസ്.ബി.ഐയുടെ വ്യാജ ലിങ്ക് അയച്ചാണ് ഇവരുടെ അക്കൗണ്ടില്‍ നിന്നും 38000 രൂപ തട്ടിയെടുത്തത്.തലശേരി എന്‍.ടി.ടി.എഫിലെ അദ്ധ്യാപികയായിരുന്ന നീന ബേബിയുടെ പണമാണ് നഷ്ടപ്പെട്ടത് കഴിഞ്ഞ മാസം 23 ന് ഇവരുടെ മൊബൈലിലേക്ക് ഒരു കാള്‍ വരികയായിരുന്നു.പാന്‍ കാര്‍ഡ് നമ്ബര്‍ അപ് ലോഡ് ചെയ്തില്‍ നെറ്റ് ബാങ്കിങ് കട്ടാവുമെന്നായിരുന്നു അറിയിപ്പ് ഇതു പ്രകാരം ഇവര്‍ ലിങ്കില്‍ കയറിയപ്പോള്‍ എസ്.ബി.ഐയുടെ തിന് സമാനമായ ഒരു വെബ് സൈറ്റ് തുറന്നു വരികയായിരുന്നു ഇവര്‍ പാന്‍ കാര്‍ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുഴുവന്‍ പൂരിപ്പിച്ചു നല്‍കിയെങ്കിലും ഉടന്‍ തന്നെ ഇവരുടെ അക്കൗണ്ടില്‍ നിന്നും ആദ്യം ഇരുപതിനായിരം രൂപയും പിന്നീട് പതിനെട്ടായിരം രൂപയും പിന്‍വലിക്കുകയായിരുന്നു.ഒരു ഒടി.പി നമ്ബറോ മെസേ ജോ ഇല്ലാതെയാണ് പണം നഷ്ടപ്പെട്ടതെന്ന് അദ്ധ്യാപിക പറഞ്ഞു.ഇവരുടെ പരാതിയില്‍ തലശേരി പൊലിസ് കേസെടുത്തു സൈബര്‍ വിങ്ങിന് കൈമാറി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക