കോട്ടയം: ക്രിസ്‌മസിന്‍റെ വരവ് അറിയിച്ച്‌ നാട്ടിലെങ്ങും നക്ഷത്രങ്ങള്‍ മിന്നി തുടങ്ങി. പല നിറങ്ങളിലായി പല വലിപ്പത്തിലുള്ള നക്ഷത്രങ്ങളാണ് വില്‍പനക്കായി എത്തിയിരിക്കുന്നത്. കോട്ടയം പുല്ലരിക്കുന്ന് സ്വദേശിയായ ലിജോ മോന്‍റെ നാടന്‍ നക്ഷത്രമാണ് ഇപ്പോള്‍ വിപണിയിലെ താരം. കഴിഞ്ഞ ക്രിസ്‌തുമസിന് തന്‍റെ നക്ഷത്രങ്ങള്‍ ഹിറ്റായതിന്‍റെ ആത്‌മവിശ്വാസത്തിലാണ് ലിജോമോന്‍ ഇത്തവണയും ക്രിസ്‌മസ് വിപണി കീഴടക്കാന്‍ എത്തിയിരിക്കുന്നത്.

ക്രിസ്‌മസ് വിപണിയില്‍ താരമായി നാടന്‍ നക്ഷത്രം

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്ലാവിന്‍ തടിയുടെ ഫ്രെയിമില്‍ വെള്ള നിറത്തിലുള്ള പ്ലാസ്റ്റിക് ഒട്ടിക്കുന്നു. പിന്നീട് അതിന്‍റെ കാലുകളില്‍ ഗില്‍റ്റ് പേപ്പര്‍ ഒട്ടിച്ച്‌ മോടികൂട്ടും. ഇങ്ങനെയാണ് ലിജോമോന്‍ തന്‍റെ നാടന്‍ നക്ഷത്രം ഒരുക്കിയെടുക്കുന്നത്. കൂടുതല്‍ ഫിനിഷിങ് കിട്ടാന്‍ ഈറ്റയിലും മുളയിലും നക്ഷത്രത്തിന്‍റെ ഫ്രെയിം ഉണ്ടാക്കുന്നത് ലിജോ ഒഴിവാക്കി.

നാലടി ഉയരത്തിലുള്ള നക്ഷത്രങ്ങളാണ് കൂടുതലായും നിര്‍മിച്ചിരിക്കുന്നത്. കോട്ടയം ചുങ്കം റോഡിലെ തടിക്കടയുടെ മുമ്ബിലായാണ് വില്‍പനക്ക് ഒരുങ്ങി ലിജോയുടെ നക്ഷത്രം ആവശ്യക്കാരെ കാത്ത് കിടക്കുന്നത്. നക്ഷത്ര നിര്‍മാണത്തില്‍ പ്ലാസ്റ്റിക്കിന് പകരം പേപ്പര്‍ ഉപയോഗിക്കണമെന്നായിരുന്നു ലിജോ മോന്. എന്നാല്‍ പേപ്പര്‍ മഞ്ഞില്‍ നനഞ്ഞു പോകുമെന്നത് കൊണ്ടാണ് പ്ലാസ്റ്റിക് ഉപയോഗിക്കാമെന്ന് തീരുമാനിച്ചത്.

വിവിധ വലിപ്പത്തിലുള്ള നക്ഷത്രങ്ങള്‍ക്ക് വിലയിലും വ്യത്യാസമുണ്ട്. നാലടിയുള്ള നക്ഷത്രത്തിന് 650 രൂപയും അഞ്ചടി വലിപ്പമുള്ള നക്ഷത്രത്തിന് 750 രൂപയുമാണ് വില. കോളജുകളിലെയും പള്ളികളിലെയും ക്രിസ്‌മസ് ആഘോഷത്തിന് 15 അടി ഉയരത്തിലുള്ള നക്ഷത്രങ്ങള്‍ കഴിഞ്ഞ വര്‍ഷം ലിജോ നിര്‍മിച്ച്‌ നല്‍കിയിരുന്നു. നക്ഷത്ര നിര്‍മാണത്തിന് പുറമെ മുള കൊണ്ടുള്ള കപ്പുകള്‍, തടി കൊണ്ടുള്ള പാത്രം എന്നിവയുടെ നിര്‍മാണവും ലിജോയ്ക്കുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക