ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാൾ ആയിരുന്നു രാമഗോപാൽ വർമ്മ. ഇദ്ദേഹം സംവിധാനം ചെയ്ത പല സിനിമകളും ഇന്നും ക്ലാസിക് ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. പക്ഷേ ഇന്ന് ഒരു ഗ്യാസ് തീർന്ന കുറ്റി ആണ് ഇദ്ദേഹം. ഇദ്ദേഹത്തിൻറെ സിനിമകൾ എല്ലാം ഇന്ന് സി ഗ്രേഡ് സിനിമകളേക്കാൾ കഷ്ടമാണ്. സിനിമകൾ പ്രമോഷൻ ചെയ്യുവാൻ വേണ്ടി ഏതറ്റം വരെയും പോകുന്ന പ്രകൃതം ആണ് ഇദ്ദേഹത്തിന് ഉള്ളത്.

നടിമാരുമായി സമൂഹമാധ്യമങ്ങൾ വഴി പരസ്യമായി ഇദ്ദേഹം ഫ്ലേർട്ടിങ് നടത്താറുണ്ട്. ഇതു വലിയ രീതിയിൽ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട് എങ്കിലും ഇദ്ദേഹം അതൊന്നും ശ്രദ്ധിക്കാറില്ല. എന്നാൽ ഇപ്പോൾ ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ ഒരു വീഡിയോ ആണ് വിമർശനങ്ങൾക്ക് കാരണമായി മാറിയിരിക്കുന്നത്. തെലുങ്കിലെ മുൻനിര നടിമാരിൽ ഒരാൾ ആണ് ആശു റെഡ്ഡി. ഇപ്പോൾ ഇവർ പങ്കുവെച്ച ഫോട്ടോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. ഫോട്ടോയിൽ ഇവർക്ക് രാം ഗോപാൽ വർമ ഫുട്ട് മസാജ് ചെയ്തു കൊടുക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നടി സോഫയിലാണ് ഇരിക്കുന്നത്. താഴെ നിലത്ത് ഇരുന്നിട്ടാണ് ഇദ്ദേഹം മസാജ് ചെയ്തു നൽകുന്നത്. ഇരുവരും ഒരുമിച്ച് ഒരു സിനിമ അടുത്തിടെ ചെയ്തിട്ടുണ്ട്. ഡെയിഞ്ചറസ് എന്നാണ് സിനിമയുടെ പേര്. ഈ സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ടാണ് ഇദ്ദേഹം ഈ പരിപാടിയിൽ പങ്കെടുത്തത്. അപ്സര റാണി ആണ് സിനിമയിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നൈന ഗാംഗുലി ആണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇത് കൂടാതെ ഇദ്ദേഹം പരസ്യമായി ഇവരുടെ വിരൽ വായിൽ ഇടുകയും ചെയ്യുന്നു. നടിയുടെ സമ്മതത്തോടുകൂടിയാണ് ഇയാൾ ഇത് ചെയ്തത് എന്നാണ് അറിയാൻ സാധിക്കുന്നത്. അതേസമയം നിരവധി ആളുകൾ ആണ് ഇയാൾക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

അഭിമുഖം പൂർണ്ണരൂപം

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക