കോവിഡ് മഹാമാരിക്ക് ശേഷമുള്ള കാലഘട്ടത്തില്‍ ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥയില്‍ ഉണ്ടായ കുതിപ്പ്, ബ്രിട്ടണെ മറികടന്ന് അഞ്ചാമതെത്താന്‍ ഇന്ത്യയെ സഹായിച്ചിരുന്നു. എന്നാല്‍ ഓഹരി വിപണി ഒരു വര്‍ഷം മുമ്ബുള്ളതിനേക്കാള്‍ നേരിയ തോതില്‍ ഇടിഞ്ഞു, അതിന് കാരണം രൂപയുടെ മൂല്യത്തില്‍ ഉണ്ടായ ഇടിവാണ്. ഈ കാലയളവില്‍ രൂപയുടെ മൂല്യത്തില്‍ 10 ശതമാനം ഇടിവാണുണ്ടായത്. ഇതൊക്കെയാണെങ്കിലും, ഇന്ത്യയിലെ 100 അതിസമ്ബന്നരുടെ സമ്ബത്ത് കോവിഡിന് ശേഷമുള്ള കാലയളവില്‍ 25 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ച്‌ 800 ബില്യണ്‍ ഡോളറിലെത്തി. അതായത് രൂപയുടെ മൂല്യം ഇടിഞ്ഞെങ്കിലും ഇന്ത്യയില്‍ അതിസമ്ബന്നരുടെ ആസ്തിയില്‍ വന്‍തോതില്‍ വര്‍ദ്ധനവുണ്ടാകുന്നുവത്രെ.

ഫോര്‍ബ്സ് മാസിക പുറത്തുവിട്ട രാജ്യത്തെ സമ്ബന്നരുടെ പട്ടിക ഈ വാദം സാധൂകരിക്കുന്നതാണ്.രാജ്യത്തെ ധനികന്‍മാരുടേതായി ഫോര്‍ബ്സ് മാസിക പുറത്തിറക്കിയ പട്ടികയില്‍ മുന്നിലുള്ളത് ഗൗതം അദാനിയാണ്. 2008ന് ശേഷം മാത്രം ഇന്‍ഫ്രാസ്ട്രക്ചര്‍ വ്യവസായരംഗത്തേക്ക് വന്നയാളാണ് അദാനി. എന്നാല്‍ വളരെ ചുരുങ്ങിയകാലം കൊണ്ട് ഇന്ത്യയിലെ ഒന്നാമത്തെയും ലോകത്തിലെ രണ്ടാമത്തെയും ധനികനായി അദാനി വളര്‍ന്നു. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന അദാനിയുടെ പ്രഖ്യാപനവും ഏറെ ശ്രദ്ധേയമാണ്. അതിന്റെ 70 ശതമാനവും പുനരുജ്ജീവിപ്പിക്കാവുന്ന ഹരിത ഊര്‍ജ്ജ മേഖലയിലാണെന്നതാണെന്ന പ്രത്യേകമായി എടുത്തുപറയേണ്ടതാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ നിയന്ത്രിക്കുന്ന മുകേഷ് അംബാനി [ഫോബ്‌സ് ഇന്ത്യയുടെ പ്രസാധകനായ നെറ്റ്‌വര്‍ക്ക് 18 ന്റെ ഉടമ], ഓയില്‍ ആന്‍ഡ് ഗ്യാസ് മുതല്‍ ടെലികോം മേഖലയിലെ അതികായന്‍. അംബാനിയുടെ സമ്ബത്ത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 5 ശതമാനം കുറഞ്ഞ് 88 ബില്യണ്‍ ഡോളറിലെത്തി. രാജ്യത്തെ സമ്ബന്നരുടെ പട്ടികയില്‍ അദ്ദേഹം രണ്ടാമതാണ്. ഇന്ത്യയിലെ 100 അതിസമ്ബന്നരുടെ മൊത്തം സമ്ബത്തിന്റെ 30 ശതമാനവും അദാനിയുടെയും അംബാനിയുടെയും പക്കലാണ്.

രാജ്യത്തെ റീട്ടെയ്‌ലിംഗ് രാജാവ്, ഡിമാര്‍ട്ട് ശൃംഖലയുടെ ഉടമയായ രാധാകിഷന്‍ ദമാനിയുടെ ആസ്തി 6 ശതമാനം ഇടിഞ്ഞ് 27.6 ബില്യണ്‍ ഡോളറിലെത്തിയെങ്കിലും ഫോര്‍ബ്സ് പട്ടികയില്‍ മൂന്നാം സ്ഥാനം അദ്ദേഹത്തിനുണ്ട്. കോവിഡ്-19 വാക്‌സിനുകളില്‍ നിന്നുള്ള വന്‍ ലാഭം വാക്‌സിന്‍ അതികായന്‍ സൈറസ് പൂനവല്ലയെ 21.5 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ നാലാം സ്ഥാനത്തേക്ക് എത്തിച്ചു.

ഫോര്‍ബ്സ് പട്ടികയില്‍ ഈ വര്‍ഷം ഒമ്ബത് പുതിയ മുഖങ്ങളുണ്ട്, ഇതില്‍ മൂന്ന് ഐപിഒകളും ഉള്‍പ്പെടുന്നു: രാജ്യത്തെ ബ്യൂട്ടി ഫാഷന്‍ റീട്ടെയിലര്‍ രംഗത്തെ അതികായരായി നൈക വളര്‍ന്നതോടെ, അതിന് ചുക്കാന്‍ പിടിക്കുന്ന ഫാല്‍ഗുനി നായര്‍, രാജ്യത്തെ ഏറ്റവും ധനികയായ സ്ത്രീയായി മാറി; വസ്ത്ര നിര്‍മ്മാതാവ് രവി മോദി; കഴിഞ്ഞ ഡിസംബറില്‍ മെട്രോ ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഇടംനേടിയ ഷൂ നിര്‍മ്മാതാവ് റഫീക്ക് മാലിക്കും ഇത്തവണ ഫോര്‍ബ്സ് പട്ടികയിലുണ്ട്.

ഫോര്‍ബ്സ് പട്ടികയില്‍ ഇടംനേടിയിരുന്ന മൂന്ന് പ്രമുഖര്‍ ഈ വര്‍ഷം അന്തരിച്ചു: ബജാജ് കുടുംബത്തിലെ കുലപതി രാഹുല്‍ ബജാജ്; ഇന്ത്യയുടെ വാറന്‍ ബുഫെ എന്ന് വിളിക്കപ്പെടുന്ന രാകേഷ് ജുന്‍‌ജുന്‍വാല, സെപ്തംബറില്‍ കാര്‍ അപകടത്തില്‍ സൈറസ് മിസ്ത്രി എന്നിവരാണ് ഫോര്‍ബ്സ് പട്ടികയിലുണ്ടായിരുന്നതും ഈ വര്‍ഷം മരണപ്പെട്ടതുമായ അതിസമ്ബന്നര്‍.

ഫോര്‍ബ്സ് പട്ടികയിലേക്ക് മടങ്ങിയെത്തിയ നാലുപേരില്‍ ആനന്ദ് മഹീന്ദ്രയും ഉള്‍പ്പെടുന്നു, അദ്ദേഹത്തിന്റെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വാഹനനിര്‍മ്മാണ കമ്ബനി ഇലക്‌ട്രിക് എസ്‌യുവി പുറത്തിറക്കി ഒരു കോളിളക്കം സൃഷ്ടിച്ചതിന് പിന്നാലെയാണ് ആനന്ദ് മഹീന്ദ്ര ഫോര്‍ബ്സ് പട്ടികയിലേക്ക് തിരിച്ചെത്തിയത്. 1.9 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള 100 പേരുടെ പട്ടികയാണ് ഫോര്‍ബ്സ് മാസിക പുറത്തുവിട്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക