ഒരോവറില്‍ ഏഴ് സിക്സറടിച്ച്‌ ചരിത്രം കുറിച്ച്‌ റുതുരാജ് ഗെയ്ക്ക്‌വാദ്. ഏഴ് സിക്സറുമായി 42 റണ്‍സാണ് റുതുരാജ് ഗെയ്ക്ക്‌വാദ് അടിച്ചെടുത്തത്. വിജയ് ഹസാരെ ട്രോഫി ലിസ്റ്റ് എ ക്രിക്കറ്റ് മത്സരത്തിലാണ് ചരിത്രം നേട്ടം. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരോവറില്‍ ഏഴ് സിക്സറടിക്കുന്നത് ചരിത്രത്തില്‍ ആദ്യമാണ്.

25 കാരനായ ഗെയ്‌ക്‌വാദ് ഇപ്പോള്‍ ഒറ്റ ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് (42) നേടിയ റെക്കോര്‍ഡും സ്വന്തമാക്കി. 2013ല്‍ ധാക്ക പ്രീമിയര്‍ ഡിവിഷന്‍ മത്സരത്തില്‍ അലാവുദ്ദീന്‍ ബാബുവിന്റെ പന്തില്‍ 39 റണ്‍സെടുത്ത സിംബാബ്‌വെയുടെ എല്‍ട്ടണ്‍ ചിഗുംബുരയുടെ പേരിലായിരുന്നു നേരത്തെ റെക്കോര്‍ഡ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു നോബോള്‍ ഉള്‍പ്പടെ 43 റണ്‍സാണ് ഈ ഓവറില്‍ ഗെയ്‌ക്‌വാദിന്‍റെ ടീമായ മഹാരാഷ്ട്രയ്ക്ക് ലഭിച്ചത്. എന്നാല്‍ ഒരോവറില്‍ 43 റണ്‍സ് എന്ന നേട്ടം ഇത് രണ്ടാം തവണയാണ്. 2018ല്‍ ന്യൂസിലാന്‍ഡ് ആഭ്യന്തര ക്രിക്കറ്റില്‍ നോര്‍ത്തേണ്‍ ഡിസ്ട്രിക്ടിനുവേണ്ടി ബ്രെറ്റ് ഹാംപ്ടണും ജോ കാര്‍ട്ടറും ചേര്‍ന്ന് ഒരോവറില്‍ 43 റണ്‍സ് നേടിയിരുന്നു.

ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഉത്തര്‍പ്രദേശിനെതിരായ വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ പോരാട്ടത്തിലാണ് മഹാരാഷ്ട്ര ഓപ്പണിങ് ബാറ്ററായ ഗെയ്‌ക്‌വാദ് ഈ റെക്കോര്‍ഡ് സൃഷ്ടിച്ചത്. ഇന്നിംഗ്‌സിന്റെ 49-ാം ഓവറിലായിരുന്നു ഗെയ്ക്ക്‌വാദിന്‍റെ ലോക റെക്കോര്‍ഡ് പ്രകടനം. ശിവ സിങ് എറിഞ്ഞ ഓവറിലായിരുന്നു ചരിത്രനേട്ടം. അഞ്ചാമത്തെ പന്ത് നോബോള്‍ എറിഞ്ഞതോടെയാണ് ഗെയ്‌ക്‌വാദിന് ഒരു സിക്സര്‍ കൂടി അടിക്കാന്‍ അവസരമൊരുങ്ങിയത്.

മത്സരത്തില്‍ ഇരട്ടസെഞ്ച്വറി നേടിയ ഗെയ്‌ക്‌വാദ് 159 പന്തില്‍ 10 ബൗണ്ടറികളും 16 സിക്‌സറുകളും ഉള്‍പ്പടെ 220 റണ്‍സുമായി പുറത്താകാതെ നിന്നു. ശിവസിങ് എറിയുന്ന ഓവറിന് മുമ്ബ് 147 പന്തില്‍ 165 റണ്‍സുമായി ബാറ്റിചെയ്തിരുന്ന ഗെയ്‌ക്‌വാദ് ആ ഓവര്‍ കഴിഞ്ഞപ്പോള്‍ 154 പന്തില്‍നിന്ന് 207 എന്ന സ്കോറിലേക്ക് എത്തി.

അമ്ബതാമത്തെ ഓവറില്‍ 13 റണ്‍സ് കൂടി അദ്ദേഹം നേടി. ഉത്തര്‍പ്രദേശിനെതിരെ മഹാരാഷ്ട്ര നാല് വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സാണ് നേടിയത്.ശിവ സിങ് ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയ ബോളര്‍ എന്ന നാണക്കേടിന്‍റെ റെക്കോര്‍ഡില്‍ ന്യൂസിലാന്‍ഡിലെ വില്ലെം ലുഡിക്കിനൊപ്പം ചേര്‍ന്നു. ഇരുവരും ഒരോവറില്‍ 43 റണ്‍സാണ് വഴങ്ങിയത്. വില്ലെം ലുഡിക്കിനെതിരെയാണ് 2018ല്‍ ബ്രെറ്റ് ഹാംപ്ടണും ജോ കാര്‍ട്ടറും ചേര്‍ന്ന് 43 റണ്‍സ് നേടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക