ശശി തരൂര്‍ എം പിയുടെ പരിപാടികള്‍ ബഹിഷ്‌കരിക്കാന്‍ യൂത് കോണ്‍ഗ്രസ് തീരുമാനിച്ചതിന് പിന്നിലെ കാരണം അന്വേഷിക്കണമെന്ന് എംകെ രാഘവന്‍ എംപി. എന്തുകൊണ്ട് സംഘടന പിന്നോട്ടുപോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ കമ്മീഷനെ വയ്ക്കുന്നില്ലെങ്കില്‍ പാര്‍ടി വേദികളില്‍ പറയേണ്ടിവരും.

കൊന്ന മുറിച്ചാലും വിഷു മുടങ്ങില്ലെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് അധ്യക്ഷനും സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഇതുസംബന്ധിച്ച്‌ പരാതി നല്‍കും. കോണ്‍ഗ്രസ് തിരിച്ചുവരണമെങ്കില്‍ തരൂര്‍ നേതൃത്വത്തില്‍ വേണം. മുകളിലിരിക്കുന്നവര്‍ ഇക്കാര്യം ഒന്ന് ശ്രദ്ധിച്ചാല്‍ നല്ലതെന്നും രാഘവന്‍ വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെപിസിസി അധ്യക്ഷന്‍ അന്വേഷണം പ്രഖ്യാപിക്കണം. അന്വേഷണ കമ്മീഷനെ വയ്ക്കുകയാണെങ്കില്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഞാന്‍ കൈമാറും. അങ്ങനെയില്ലെങ്കില്‍ പാര്‍ടി വേദികളില്‍ അക്കമിട്ട് കാര്യങ്ങള്‍ എനിക്ക് പറയേണ്ടി വരും’ എന്നായിരുന്നു എംകെ രാഘവന്റെ വാക്കുകള്‍. എംകെ രാഘവന്റെ ആവശ്യത്തെ പിന്തുണയ്ക്കുന്നുവെന്ന് ശശി തരൂരും പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക