മുൻ കേന്ദ്രമന്ത്രി ശശി തരൂരിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച്‌ സുപ്രീം കോടതി അഭിഭാഷകൻ ജയ് അനന്ത് ദേഹാദ്രായി. തൃണമൂൽ കോൺഗ്രസിന്റെ തീപ്പൊരി നേതാവും മുൻ എംപിയും ആയ മുഹുവ മോയിത്രയുടെ മുൻ മുൻകാല സുഹൃത്താണ് സുപ്രീംകോടതി അഭിഭാഷകനായ ജയ്. തരൂരിൽ നിന്നുണ്ടായ തിക്താനുഭവം വ്യക്തമാക്കിക്കൊണ്ട് ഒരു യുവതി ഇദ്ദേഹത്തിന് അയച്ച സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് ആണ് ഇപ്പോൾ പുറത്തു വിട്ടിട്ടുള്ളത്. മുൻപ് ഇദ്ദേഹം തരൂരിനെ കുറിച്ച് ആരോപണം ഉന്നയിച്ചു പങ്കുവെച്ച ഒരു ട്വീറ്റ് കണ്ടിട്ടാണ് യുവതി അഭിഭാഷകന് സന്ദേശമയച്ചത്.

2023 ഡിസംബർ എട്ടാം തീയതി ശശി തരൂർ ജയിലിൽ ആകേണ്ട വ്യക്തിയാണ് എന്ന പരാമർശവുമായി ഇദ്ദേഹം ഒരു ട്വീറ്റ് പങ്കുവെച്ചിരുന്നു. അതിൽ പറയുന്നത് പ്രകാരം ഡൽഹിയിലെ താജ് ഹോട്ടലിൽ വച്ച് ശശി തരൂർ ഒരു യുവതിയോട് അപമര്യാദയായി പെരുമാറുന്നതിന് താനും മുഹുവ മോയിത്രയും സാക്ഷികളാണെന്നായിരുന്നു എന്നാണ്. തരൂരിന്റെ സുഹൃത്തായ മുഹുവ കേണപേക്ഷിച്ചതു കൊണ്ടാണ് അന്നത്തെ സംഭവം താൻ റിപ്പോർട്ട് ചെയ്യാതിരുന്നത് എന്നും ജയ് ട്വീറ്റിൽ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടിട്ടാണ് തന്റെ അനുഭവം വെളിപ്പെടുത്തി യുവതി സന്ദേശം അയച്ചിരിക്കുന്നത് എന്നാണ് ജയ് വ്യക്തമാക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവതി ഉയർത്തുന്ന ആരോപണം ഇങ്ങനെ

കഴിഞ്ഞവർഷം ഒക്ടോബറിൽ തരൂരിന്റെ അംബേദ്കർ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിൽ ഞാനും പങ്കെടുത്തിരുന്നു. ആ സമയത്ത് അദ്ദേഹം കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുകയായിരുന്നു. ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധികയായതുകൊണ്ടുതന്നെ ചടങ്ങ് കഴിഞ്ഞപ്പോൾ അദ്ദേഹവുമായി അല്പനേരം സംഭാഷണം നടത്തി. പിരിയാൻ നേരം ഹസ്തദാനം നടത്തിയപ്പോൾ അദ്ദേഹം എന്റെ കൈകളിൽ അസ്വസ്ഥത തോന്നുന്ന വിധം അമർത്തി പിടിച്ചു. അതുമാത്രമല്ല സംസാരം നടന്ന വേളയിൽ ഉടനീളം അദ്ദേഹത്തിൻറെ കണ്ണുകൾ എൻറെ നെഞ്ചിൽ ഇഴയുകയായിരുന്നു.

അന്ന് അത് എന്റെ വെറും തോന്നലായിരിക്കും എന്നാണ് കരുതിയത്. എന്നാൽ പിന്നീട് അമൃത് മാത്തൂറിന്റെ പുസ്തക പ്രകാശന വേളയിൽ കണ്ടപ്പോഴും സമാനമായ രീതിയിലാണ് തരൂർ പെരുമാറിയത്. ഒരുപക്ഷേ ഇതായിരിക്കും അയാളുടെ ശരിയായ സ്വഭാവം. തരൂരിനെതിരെയുള്ള താങ്കളുടെ ട്വീറ്റ് ശ്രദ്ധയിൽപ്പെട്ടപ്പോൾ ഇത് താങ്കളുമായി പങ്കുവെക്കണമെന്ന് തോന്നി. അയാൾക്കെതിരെ താങ്കൾ എടുത്ത നിലപാടിനെ ഞാൻ അഭിനന്ദിക്കുന്നു… എന്നിങ്ങനെ പോകുന്നു യുവതിയുടെ വാക്കുകൾ.

മുൻപ് തൃണമൂൽ എംപി മൊഹുവ മൊയ്ത്രയുമൊത്ത് തരൂർ ഷാംപെയിൻ പങ്കിടുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. അക്കൂട്ടത്തിൽ തന്നെ ഇരുവരും ആലിംഗബദ്ധരായിരിക്കുന്ന ചിത്രങ്ങളും ഉണ്ടായിരുന്നു. പണം വാങ്ങി പാർലമെന്റിൽ ചോദ്യങ്ങൾ ചോദിച്ചു എന്ന ആരോപണം ഉന്നയിച്ച് മൊഹുവയെ ഏതാനും മാസങ്ങൾക്കു മുൻപ് എംപി സ്ഥാനത്തു നിന്നും പുറത്താക്കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക