തൊഴില്‍രഹിതരോ, കുറഞ്ഞ വരുമാനക്കാരോ, തൊഴിലെടുക്കാന്‍ കഴിവില്ലാത്തവരോ ആയ വ്യക്തികള്‍ക്ക് ജീവിതചെലവ് കണ്ടെത്താന്‍ സഹായിക്കുന്ന ഒരു ആനുകൂല്യമാണ് യൂണിവേഴ്സല്‍ ക്രെഡിറ്റ്. പ്രതിമാസം 311.68 പൗണ്ട് മുതലാണ് സ്റ്റാന്‍ഡേര്‍ഡ് പേയ്മെന്റ് ആരംഭിക്കുന്നത്. എന്നാല്‍, നിങ്ങളുടെയും പങ്കാളിയുടെങ്കില്‍ പങ്കാളിയുടെയും സാഹചര്യമനുസരിച്ച് ഈ തുകയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം.

നിങ്ങളുടെ കൈവശം പണമായോ, സേവിംഗ്സ് ആയോ അതല്ലെങ്കില്‍ നിക്ഷേപമായോ 16,000 പൗണ്ടോ അതില്‍ കുറവോ ആണ് ഉള്ളതെങ്കില്‍, നിങ്ങള്‍ക്ക് യു കെയില്‍ തന്നെ ജീവിക്കേണ്ട സാഹചര്യമാണ് ഉള്ളതെങ്കില്‍ നിങ്ങള്‍ക്ക് യൂണിവേഴ്സല്‍ ക്രെഡിറ്റിന് അപേക്ഷിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം, വലിയൊരു പരിധിവരെ വ്യക്തിഗതമായ ഒരു കമ്മിറ്റ്മെന്റ് നിങ്ങള്‍ രേഖാമൂലം സമര്‍പ്പിക്കേണ്ടതുണ്ട്. ജോലി കണ്ടെത്തുന്നതിനെ കുറിച്ചും നിലവിലെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനെ കുറിച്ചും ഉള്ളതാണത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതില്‍ പറഞ്ഞിരിക്കുന്ന നിബന്ധനകള്‍ അനുസരിക്കാതിരിക്കുകയോ, കമ്മിറ്റ്മെന്റുകള്‍ ലംഘിക്കുകയോ ചെയ്താല്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന തുകയില്‍ കുറവു വരുത്തുകയോ, ഒരുപക്ഷെ ആനുകൂല്യം പൂര്‍ണ്ണമായും നിര്‍ത്തലാക്കുകയോ ചെയ്തേക്കാം. ആറോളം ആനുകൂല്യങ്ങള്‍ ഒരുമിച്ച് ചേര്‍ത്താണ് യൂണിവേഴ്സല്‍ ക്രെഡിറ്റ് രൂപീകരിച്ചിരിക്കുന്നത്. ഈ ആനുകൂല്യങ്ങള്‍ എല്ലാം തന്നെ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നവയുമാണ്. അതുകൊണ്ടു തന്നെ അപേക്ഷിക്കുന്നതിന് മുന്‍പായി എന്താണ് ഈ ആനുകൂല്യം എന്ന് ശരിയായി മനസ്സിലാക്കണം.

ചൈല്‍ഡ് ടാക്സ് ക്രെഡിറ്റ്, ഹൗസിംഗ് ബെനെഫിറ്റ്, ഇന്‍കം സപ്പോര്‍ട്ട്, ഇന്‍കം ബേസ്ഡ് ജോബ്സീക്കേഴ്സ് അലവന്‍സ്, ഇന്‍കം റിലേറ്റഡ് ഇംപ്ലോയ്മെന്റ് ആന്‍ഡ് സപ്പോര്‍ട്ട് അലവന്‍സ്, വര്‍ക്കിംഗ് ടാക്സി ക്രെഡിറ്റ് എന്നീ ആറ് ആനുകൂല്യങ്ങള്‍ ലയിപ്പിച്ചാണ് യൂണിവേഴ്സല്‍ ക്രെഡിറ്റ് രൂപീകരിച്ചിരിക്കുന്നത്. 2024- 2025 വര്‍ഷത്തേക്കുള്ള പുതുക്കിയ നിരക്കനുസരിച്ച്, ഒറ്റക്ക് താമസിക്കുന്ന 25 വയസ്സില്‍ താഴെയുള്ളവര്‍ക്ക് 311.68 പൗണ്ടും 25 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 393.45 പൗണ്ടും ആയിരിക്കും സ്റ്റാന്‍ഡേര്‍ഡ് അലവന്‍സായി പ്രതിമാസം ലഭിക്കുക.

പങ്കാളിക്കൊപ്പമാണ് താമസിക്കുന്നതെങ്കില്‍, രണ്ട് പേര്‍ക്കും 25 ല്‍ താഴെയാണ് പ്രായമെങ്കില്‍ പ്രതിമാസം 489.23 പൗണ്ടും രണ്ടുപേര്‍ക്കും 25 വയസ്സിന് മുകളിലാണ് പ്രായമെങ്കില്‍ പ്രതിമാസം 617.60 പൗണ്ടും സ്റ്റാന്‍ഡേര്‍ഡ് അലവന്‍സായി ലഭിക്കും. ഈ സ്റ്റാന്‍ഡേര്‍ഡ് അലവന്‍സിന് പുറമെ നിങ്ങളുടെ സാഹചര്യമനുസരിച്ച് ചില അധിക ആനുകൂല്യങ്ങളും ലഭിച്ചേക്കാം. അതുപോലെ മറ്റു ചില ആനുകൂല്യങ്ങള്‍ ലഭിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ ഈ തുകയില്‍ കുറവും വന്നേക്കാം.

ഓണ്‍ലൈന്‍ വഴിയാണ് നിങ്ങള്‍ യൂണിവേഴ്സല്‍ ക്രെഡിറ്റിനായി അപേക്ഷിക്കേണ്ടത്. അത് സാധ്യമല്ലെങ്കില്‍ 0800 328 5644 എന്ന നമ്പറില്‍ വിളിക്കുക. ഒരു അക്കൗണ്ട് ആരംഭിച്ചുകൊണ്ടാണ് യൂണിവേഴ്സല്‍ ക്രെഡിറ്റിന് അപേക്ഷിക്കുന്നതിനുള്ള പ്രക്രിയ ആരംഭിക്കുന്നത്. നിങ്ങള്‍ക്ക് ഒരു പങ്കാളിയുടെങ്കില്‍ ഇരുവരും അക്കൗണ്ട് തുറക്കുകയും അവ പരസ്പരം ബന്ധിപ്പിക്കുകയും വേണം. എന്നാല്‍, നിങ്ങളുടെ പങ്കാളിക്ക് മറ്റെന്തെങ്കിലും ആനുകൂല്യങ്ങളോ ടാക്സ് ക്രെഡിറ്റുകളോ ലഭിക്കുന്നുണ്ടെങ്കില്‍ യൂണിവേഴ്സല്‍ ക്രെഡിറ്റിന് അപേക്ഷിക്കുന്നത് ഗുണകരമാണോ എന്ന് പരിശോധിക്കുക.

നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ഐഡന്റിറ്റി തെളിയിക്കുന്ന രേഖ, നിങ്ങളുടെ സാമ്പത്തിക വിവരങ്ങള്‍ എന്നിവയെല്ലാം അപേക്ഷിക്കുന്ന സമയത്ത് നല്‍കേണ്ടതുണ്ട്. പിന്നീട് ഫോണ്‍ വഴിയോ അല്ലെങ്കില്‍ ഏതെങ്കിലും ഒരു ജോബ് സെന്ററിലേക്ക് നേരിട്ട് വിളിപ്പിച്ചോ കൂടുതല്‍ വിവരങ്ങളും തെളിവുകളും ചോദിച്ചേക്കാം. അതുപോലെ കമ്മിറ്റ്മെന്റ് നല്‍കുന്നതുമായി ബന്ധപ്പെട്ടും ഒരു കൂടിക്കാഴ്ച്ചയുണ്ടാകാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക