എൻഎസ്‌എസിന് രാഷ്ട്രീയമില്ലെന്നും ഈ തിരഞ്ഞെടുപ്പിലും സമദൂര നിലപാടാണു സ്വീകരിച്ചിരക്കുന്നതെന്നും എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരൻ നായർ. ”എൻഎസ്‌എസിന് ഒരു രാഷ്ട്രീയ പാർട്ടിയോടും അടുപ്പവും അകലവും ഇല്ല. സംഘടനയില്‍പ്പെട്ട ആളുകള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ചു വോട്ട് ചെയ്യാം. വോട്ട് ചെയ്യുന്നതില്‍ ജാതിയോ മതമോ ഇല്ല.

ഈ വക കാര്യങ്ങളില്‍ ഒന്നും എൻഎസ്‌എസ് ഇടപെടുന്നില്ല. ഇതുവരെയുള്ള കാര്യങ്ങള്‍ ഒന്നും ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ല. ഓരോ വ്യക്തിയും അവരുടെ മനസ്സാക്ഷിക്ക് അനുസരിച്ചു വോട്ടു ചെയ്യുന്നതിനോടു തങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ല. കേന്ദ്ര-സംസ്ഥാന ഭരണം വിലയിരുത്താറായിട്ടില്ല” – അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോണ്‍ഗ്രസ് നേതാവ് ശശി തരൂർ ഡല്‍ഹി നായർ അല്ല അസ്സല്‍ നായരെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹി നായർ എന്ന ശശി തരൂരിനോടുള്ള പരിഗണന മാറിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തനിക്കു നേരത്തെ ചെറിയ ധാരണ പിശക് ഉണ്ടായിരുന്നെന്നും ഇപ്പോള്‍ അതെല്ലാം മാറിയെന്നും സുകുമാരൻ നായർ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക