ഗവര്‍ണ്ണര്‍ക്കെതിരായ എല്‍ഡിഎഫ് സമരങ്ങളില്‍ പങ്കെടുക്കാതെ കണ്‍വീനര്‍ ഇപി ജയരാജന്‍. രാജ്ഭവന്‍ മാര്‍ച്ചിലായിരുന്നു ജയരാജന്‍ പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍ തിരുവനന്തപുരത്തെ പ്രതിഷേധത്തിലും കണ്ണൂരിലെ സമരത്തിലും ജയരാജന്‍ പങ്കെടുത്തില്ല.

ഈ മാസം അഞ്ച് വരെ ആരോഗ്യകാരണങ്ങളാല്‍ ജയരാജന്‍ പാര്‍ട്ടിയില്‍ നിന്നും അവധിയെടുത്തിരുന്നു. അവധി ഒരു മാസത്തേക്ക് കൂടി നീട്ടി എന്നാണ് വിശദീകരണം നല്‍കിയിരിക്കുന്നത്. അവധിക്കിടെയും 5,6 തിയ്യതികളില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തില്‍ ജയരാജന്‍ പങ്കെടുത്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക