തിരുവനന്തപുരം: വീട്ടില്‍ നിന്നു കള്ളനോട്ട് പിടിച്ചെടുത്ത കേസ് ഒതുക്കാന്‍ പ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസ‍റും (സിഐ) എസ് ഐയും ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് സസ്പെന്‍ഷന്‍. ഇടുക്കി ഉപ്പുതറ മുന്‍ സി ഐ എസ് എം റിയാസ്, മുന്‍ ഉപ്പുതറ എസ് ഐ ചാര്‍ലി തോമസ്, ഉപ്പുതറ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ടോ‍ണീസ് തോമസ് എന്നിവരെയാണ് ദക്ഷിണ മേഖല ഐജി ഹര്‍ഷിത അട്ടല്ലൂരി സസ്പെന്‍‍ഡ് ചെയ്തത്. കൈക്കൂലി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

തിരുവനന്തപുരത്ത് സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ സി ഐ‍യാണ് റിയാസ്. ഇടുക്കി തങ്കമണി സ്റ്റേഷനിലെ എസ്‌ഐ ആണ് ചാര്‍ലി തോമസ്. മൂന്നു പേര്‍ക്കെതിരെയും വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. ഇടുക്കി ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡിവൈഎസ്പിക്കാ‍ണ് അന്വേഷണ ചുമതല. സിഐ റിയാസും മറ്റു പൊലീസുകാരും കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങളും ശബ്ദ‍രേഖയും കള്ളനോട്ട് കേസിലെ പ്രതി കൊല്ലം അഞ്ചല്‍ തടിക്കാട് വരാ‍ലഴികത്ത് വീട്ടില്‍ ഹനീഫ് ഷിറോസ് പുറത്തു വിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് അന്വേഷണത്തിന് ഡിജിപി അനില്‍ കാന്ത് ഉത്തരവിട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക