കുണ്ടും കുഴിയും നിറഞ്ഞ റോഡുകള്‍ ഇന്ത്യന്‍ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും പതിവ് കാഴ്ചയാണ്. ചിലയിടത്ത് റോഡ് അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ടെങ്കിലും ഗുണനിലവാരമില്ലായ്മ നിരത്തുകളെ ശോചനീയമാക്കുന്നു. റോഡ് നിര്‍മാണത്തിന്‍റെ മറവില്‍ നടക്കുന്ന അഴിമതി വേറെയും. തന്‍റെ ഗ്രാമത്തിലെ റോഡുകളുടെ ശോച്യാവസ്ഥ കാണിച്ചുകൊണ്ട് യുപി സ്വദേശി ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

യുപിയിലെ പിലിഭിത്ത് ജില്ലയില്‍ പുതുതായി നിര്‍മിച്ച റോഡാണ് വീഡിയോയിലുള്ളത്. പ്രധാനമന്ത്രി സടക് യോജനയുടെ ഭാഗമായി നിര്‍മിച്ച ഏഴ് കിലോമീറ്റര്‍ നീളമുള്ള റോഡ് പുരന്‍പൂരിനെ യുപിയിലെ ഭഗവന്തപൂര്‍ ഗ്രാമവുമായി ബന്ധിപ്പിക്കുന്നതാണ്. 3.8 കോടി രൂപ മുതല്‍മുടക്കിയാണ് റോഡ് നിര്‍മിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തിനെക്കുറിച്ചുള്ള വീഡിയോയില്‍ ഭഗവന്തപൂര്‍ സ്വദേശി വെറും കൈകള്‍ ഉപയോഗിച്ച്‌ ടാറിട്ട പുറം പാളി കീറുന്നത് കാണിക്കുന്നു. വളരെ എളുപ്പത്തിലാണ് ഇയാള്‍ ഈ പ്രവൃത്തി ചെയ്യുന്നത്. 3 കോടി 80 ലക്ഷം രൂപ പൊതുപണം മുടക്കി റോഡ് നിര്‍മിക്കാന്‍ ടെന്‍ഡര്‍ നല്‍കിയ കരാറുകാരനെതിരെ നടപടിയെടുക്കണമെന്ന് ഇയാള്‍ അധികൃതരോട് ആവശ്യപ്പെടുന്നതും വീഡിയോയില്‍ കേള്‍ക്കാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക