കാമുകി കൊടുത്ത വിഷം കഴിച്ച്‌ ഷാരോണ്‍ രാജെന്ന യുവാവ് കൊല്ലപ്പെട്ട സംഭവം പ്രണയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും ട്രോളുകള്‍ക്കും കാരണമായിരുന്നു. പാറശാലയിലെ ഈ കൊലപാതക സംഭവത്തില്‍ പ്രതിയായ ഗ്രീഷ്മ, തെളിവെടുപ്പിനു കൊണ്ട് വന്നപ്പോള്‍ ചിരിയോടെ, ഭാവ വ്യത്യാസമില്ലാതെ നില്‍ക്കുന്നതും ട്രോളുകളായി മാറിയിരുന്നു. ഇപ്പോഴിതാ, ലക്ഷ്മി മേനോന്‍ ഗ്രീഷ്മയെക്കുറിച്ച്‌ ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

‘ഞാനൊന്നും അതില്‍ കലക്കിയിട്ടൊന്നും ഇല്ല. അതിനപ്പുറം എനിക്കൊന്നും അറിയില്ല. ഇവിടുന്ന് എന്തായാലും പോയിസണ്‍ ഒന്നും ആയിട്ടില്ല. അത് ഞാന്‍ ഉറപ്പിച്ച്‌ പറയാം’ എന്നൊക്കെ കരഞ്ഞ് കൊണ്ട് ഗ്രീഷ്മ പറയുന്ന രംഗം, വിഷം കലക്കി കൊണ്ട് അനുകരിക്കുന്നതാണ് ലക്ഷ്മി മേനോന്റെ വീഡിയോ. ഈ വീഡിയോയ്ക്ക് എതിരെ വ്യാപക കമന്റുകളാണ് വരുന്നത്. ഒരു തമാശയായി അവതരിപ്പിക്കാന്‍ പറ്റുന്ന വിഷയമല്ല ഷാരോണിന്റെ മരണമെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. ഇതുപോലൊരു ഗൗരവമായ വിഷയം തമാശയാക്കുമ്ബോള്‍, മരിച്ചുപോയ ചെറുപ്പക്കാരന്റെ കുടുംബത്തെ കുറിച്ച്‌ കൂടെ ആലോചിക്കണം എന്ന് ചിലര്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചിലര്‍ രസകരമായ കമന്റുകളുമായും എത്തിയിട്ടുണ്ട്. ‘എമര്‍ജന്‍സിയായിട്ട് മിഥുന്‍ ചേട്ടന്റെ നമ്ബര്‍ ഒന്ന് തരണം, കഷായം റെഡിയാക്കി വച്ചിട്ടുണ്ട്, ഉടനെ വീട്ടിലേക്ക് പോകരുത് എന്ന് പറയാന്‍ വേണ്ടിയാണ്’ എന്നും കലക്കി കൊടുത്ത് അവള്‍ക്ക് കൊല്ലാമെങ്കില്‍ അവളുടെ ഡയലോഗിനെ പരിഹസിക്കുന്നതില്‍ തെറ്റില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക