ഒട്ടേറെ ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. പോണ്‍ താരത്തില്‍ നിന്ന് ബോളിവുഡിലേക്ക് എത്തിയ നടി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ഹാള്‍ ടിക്കറ്റില്‍ ഉദ്യോഗാര്‍ത്ഥിയുടെ ഫോട്ടോയ്ക്ക് പകരം ബോളിവുഡ് താരമായ സണ്ണി ലിയോണിന്റെ ഫോട്ടോയാണ് വിദ്യാഭ്യാസ വകുപ്പ് അച്ചടിച്ചതെന്ന് കര്‍ണാടക കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ചെയര്‍പേഴ്‌സണ്‍ ബി ആര്‍ നായിഡു ട്വീറ്റ് ചെയ്തു. നിയമസഭയ്ക്കുള്ളില്‍ നീലച്ചിത്രങ്ങള്‍ കണ്ട പാര്‍ട്ടിയില്‍ നിന്ന് എന്തും പ്രതീക്ഷിക്കാമെന്നും നായിഡു കുറിച്ചു. കൂടെ ഉദ്യോഗാര്‍ത്ഥിയുടെ അഡ്മിറ്റ് കാര്‍ഡിന്റെ ചിത്രം പങ്കുവെയ്ക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരീക്ഷയ്ക്കു വേണ്ടി അപേക്ഷിക്കുമ്ബോള്‍ നിര്‍ബന്ധമായും ഫോട്ടോ അപ്‌ലോഡ് ചെയ്യുന്ന ചിത്രമായിരിക്കും ഹാള്‍ ടിക്കറ്റില്‍ അച്ചടിക്കുകയെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രതികരിച്ചു. സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി ബി സി നാഗേഷ് പ്രസ്താവന ഇറക്കിയിട്ടുണ്ട്. ‘ഉദ്യോഗാര്‍ത്ഥി ഫോട്ടോ അപ്‌ലോഡ് ചെയ്യണം. അവര്‍ ഫയലില്‍ അറ്റാച്ച്‌ ചെയ്യുന്ന ഏത് ഫോട്ടോയും സിസ്റ്റം എടുക്കുന്നു. സണ്ണി ലിയോണിന്റെ ഫോട്ടോ അഡ്മിറ്റ് കാര്‍ഡില്‍ ഇട്ടിരുന്നോയെന്ന് ഉദ്യോഗാര്‍ത്ഥിയോട് ചോദിച്ചിരുന്നു. പരീക്ഷയ്ക്കുള്ള അപേക്ഷയിലേക്ക് വിവരങ്ങള്‍ നല്‍കിയത് താനല്ലെന്നും ഭര്‍ത്താവിന്റെ സുഹൃത്തായിരുന്നെന്നും ഉദ്യോഗാര്‍ത്ഥി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തി എഫ്‌ഐആര്‍ ഫയല്‍ ചെയ്യുമെന്ന്’ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക