
ഇറാനിലെ ഹിജാബ് വിരുദ്ധ സമരത്തിന് പുതിയ രൂപം. പൊതു ഇടങ്ങളിലെത്തുന്ന ഇസ്ലാംമത പണ്ഡിതരുടെ തലപ്പാവ് തട്ടിത്തെറിപ്പിക്കുകയാണ് ചെറുപ്പക്കാര്‍. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഹിജാബ് വിരുദ്ധ പ്രതിഷേധം മറ്റൊരു തലത്തിലേക്ക് കടക്കുന്നു എന്നതിന്റെ സൂചന നല്‍കുന്ന രണ്ട് വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.ഇറാന്റെ തെരുവുകളിലൂടെ നടക്കുന്ന ഇസ്ലാംമത പുരോഹിതന്മാരുടെ തലപ്പാവ് വലിച്ചെറിയുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
മതചിഹ്നമായ തലപ്പാവ് ധരിച്ച ഒരു ഇസ്ലാംമത പുരോഹിതന്‍ റോഡിലൂടെ നടന്നു പോകുന്നതു മുതലാണ് ദൃശ്യങ്ങള്‍ ആരംഭിക്കുന്നത്. പിന്നാലെ ഓടി എത്തുന്ന ഒരു യുവതി കൈകളുപയോഗിച്ച് പുരോഹിതന്റെ തലപ്പാട് തട്ടിത്തെറിപ്പിക്കുന്നു. എന്താണ് സംഭവിച്ചതെന്ന് പുരോഹിതന് മനസ്സിലാകുന്നതിനു മുന്നേ തന്നെ യുവതി ഓടി മറയുന്നു. നിലത്തുവീണ തലപ്പാവ് പുരോഹിതന്‍ തിരികെ എടുത്തണിയുന്നതോടെ വീഡിയോ അവസാനിക്കുന്നു.