ഇടുക്കി കട്ടപ്പനയില്‍ സ്വകാര്യ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച്‌ 35 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇടുക്കി തൊടുപുഴ പുളിയന്‍മല സംസ്ഥാനപാതയിലാണ് അപകടം നടന്നത്. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെ വാഴവര ആശ്രമം പടിക്ക് സമീപമായിരുന്നു അപകടം.

കുമളിയില്‍ നിന്നും തൊടുപുഴയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും ഇടുക്കിയില്‍ നിന്ന് കട്ടപ്പനയിലേക്ക് പോവുകയായിരുന്നു ടാങ്കര്‍ ലോറിയിലും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ കട്ടപ്പനയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക