യുവതി തീകൊളുത്തി ആത്മഹത്യചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാക്കനാട് കുഴിക്കാട്ടുമൂല കൈവലാത്ത് വീട്ടില്‍ മുനീര്‍ അഹമ്മദ് എന്ന 40-കാരനെയാണ് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 29-ന് രാവിലെ എട്ടരയോടെയാണ് മുനീറിന്റെ ഭാര്യ സുമയ്യ (34) മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തിയത്.

തീ പടരുന്നത് കണ്ട അയല്‍വാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 75 ശതമാനം പൊള്ളലേറ്റിരുന്നതിനാല്‍ കഴിഞ്ഞ ദിവസം മരിച്ചു. സംഭവത്തിന് തലേദിവസം വീട്ടില്‍ നടന്ന വഴക്കിനെ തുടര്‍ന്നാണ് സുമയ്യ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് മുനീറിനെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക