ചിത്രദുര്‍ഗയില്‍ യുവതി വാട്സ്‌ആപ്പില്‍ വിഡിയോ കോള്‍ ചെയ്ത് സ്വയം നഗ്നത പ്രദര്‍ശിപ്പിച്ചെന്ന് കര്‍ണാടകയിലെ എം.എല്‍.എയുടെ പരാതി. ബി.ജെ.പി എം.എല്‍.എ ജി.എച്ച്‌ തിപ്പറെഡ്ഡിയാണ് പൊലീസില്‍ പരാതി നല്‍കിയത്.

ഒക്‌ടോബര്‍ 31ന് വൈകുന്നേരമാണ് തനിക്ക് അജ്ഞാത നമ്ബറില്‍ നിന്ന് വിഡിയോ കോള്‍ വന്നതെന്ന് എം.എല്‍.എ പരാതിയില്‍ പറയുന്നു. ആദ്യം കോള്‍ എടുത്തപ്പോള്‍ വിളിച്ചയാള്‍ മറുപടിയൊന്നും പറഞ്ഞില്ല. കുറച്ച്‌ മിനിറ്റുകള്‍ക്ക് ശേഷം വീണ്ടും കോള്‍ വന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അത് ഒരു സ്ത്രീയായിരുന്നു. യുവതി വീഡിയോ കോളില്‍ സ്വകാര്യ ഭാഗങ്ങള്‍ കാണിക്കാന്‍ തുടങ്ങി. അപ്പോള്‍ താന്‍ ഫോണ്‍ മാറ്റിവെച്ചെന്ന് എം.എല്‍.എ പറയുന്നു. വീണ്ടും കോള്‍ വന്നപ്പോള്‍ ഫോണ്‍ താന്‍ ഭാര്യക്ക് കൈമാറി. ഭാര്യ കോള്‍ കട്ട് ചെയ്ത് നമ്ബര്‍ ബ്ലോക്ക് ചെയ്തെന്നും എം.എല്‍.എ പരാതിയില്‍ വിശദീകരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക