മെല്‍ബണ്‍: നാല് വര്‍ഷം മുമ്ബ് യുവതിയെ ബീച്ചില്‍വെച്ച്‌ കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലേക്ക് കടന്ന നഴ്‌സിനെ കണ്ടെത്തുന്നവര്‍ക്ക് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡ് പോലീസാണ് ഇന്ത്യക്കാരനായ നഴ്‌സിനെ പിടികൂടുന്നവര്‍ക്ക് ഒരു മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍ (ഏതാണ്ട് 5.23 കോടി രൂപ) പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.2018-ലാണ് കൊലപാതകം നടന്നത്.

24 കാരിയായ ടോയ കോര്‍ഡിംഗ്ലി തന്റെ നായയുമായി വാംഗെട്ടി ബീച്ചില്‍ എത്തിയതായിരുന്നു. ഇവിടെവെച്ച്‌ ഇന്നിസ്‌ഫെയിലില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന 38-കാരനായ രജ്‌വിന്ദര്‍ സിങ് കൊലപ്പെടുത്തിയെന്നാണ് കേസ്. ടോയ കോര്‍ഡിംഗ്ലി കൊല്ലപ്പെട്ടതിന്റെ അടുത്ത ദിവസത്തിന് ശേഷം രജ്‌വിന്ദര്‍ സിങ് ഭാര്യയെയും മൂന്ന് മക്കളെയും കൂട്ടി ഓസ്‌ട്രേലിയയിലെ ജോലി ഉപേക്ഷിച്ച്‌ ഇന്ത്യയിലേക്ക് കടന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക