തെന്നിന്ത്യന്‍ നടി രംഭയുടെ കാര്‍ അപകടത്തില്‍പെട്ടു. രംഭയും കുടുംബവും സഞ്ചരിക്കവെ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കുട്ടികളെ സ്കൂളില്‍ നിന്ന് വിളിച്ചുകൊണ്ടു വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും, മകള്‍ സാഷ നിരീക്ഷണത്തിന്റെ ഭാഗമായി ആശുപത്രിയില്‍ തുടരുകയാണെന്നും രംഭ അറിയിച്ചു.

കുട്ടികളുടെ ആയയും കാറിലുണ്ടായിരുന്നു.മോശമായ ദിവസം, മോശം സമയം എന്ന് പറഞ്ഞായിരുന്നു രംഭ അപകടത്തെക്കുറിച്ച്‌ വിവരിച്ചത്. അപകടത്തില്‍പ്പെട്ട കാറിന്റെയും ആശുപത്രിയില്‍ കഴിയുന്ന മകളുടെ ചിത്രവും താരം പങ്കിട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹരിഹരന്‍ സംവിധാനം ചെയ്‌ത സ‌ര്‍ഗമാണ് രംഭയുടെ ആദ്യ മലയാള ചിത്രം. പിന്നീട് തെന്നിന്ത്യയിലെ ഗ്ളാമര്‍ നായികയായി രംഭ വളരുകയായിരുന്നു. രജനികാന്ത്, മമ്മൂട്ടി, ചിരഞ്ജീവി, സല്‍മാന്‍ ഖാന്‍, വിജയ്, ദിലീപ് തുടങ്ങി നിരവധി താരങ്ങളുടെ നായികയായി രംഭ തിളങ്ങി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക