പണപ്പെരുപ്പത്തിനിടയില്‍ നവംബര്‍ മാസത്തിന്റെ ആദ്യ ദിവസം ആശ്വാസവര്‍ത്തയുമായാണ് തുടക്കം കുറിച്ചിരിക്കുന്നത്. ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നുകൊണ്ട് വാണിജ്യ എല്‍പിജിയുടെ വിലയാണ് സര്‍ക്കാര്‍ കുറച്ചിരിക്കുന്നത്. വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ 115.50 രൂപയാണ് സര്‍ക്കാര്‍ കുറച്ചിരിക്കുന്നത്. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ ജൂലൈ 6 മുതല്‍ ഇതുവരെ ഒരു മാറ്റവുമില്ല.

അറിയാം പുതിയ നിരക്കുകള്‍

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുതിയ വിലവിവരമനുസരിച്ച്‌ 19 കിലോഗ്രാം ഇന്‍ഡേന്‍ എല്‍പിജി സിലിണ്ടറിന്റെ പുതുക്കിയ വില ഡല്‍ഹിയില്‍ 1744 രൂപയാണ്. ഇത് നേരത്തെ 1859.5 രൂപയായിരുന്നു. കൊല്‍ക്കത്തയില്‍ വാണിജ്യ സിലിണ്ടറിന്റെ വില ഇന്ന് മുതല്‍ 1846 രൂപയാകും. നേരത്തെ ഇത് 1995.50 രൂപയായിരുന്നു. അതുപോലെ മുംബൈയില്‍ നേരത്തെ 1844 രൂപയ്ക്കാണ് വാണിജ്യ സിലിണ്ടറുകള്‍ വാങ്ങിയിരുന്നതെങ്കില്‍ ഇപ്പോള്‍ വില കുറഞ്ഞ് 1696 രൂപയായിട്ടുണ്ട്. ചെന്നൈയിലും വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കുറഞ്ഞിട്ടുണ്ട് അത്റനുസരിച്ച്‌ ഇപ്പോള്‍ 1893 രൂപയാണ് നല്‍കേണ്ടത് നേരത്തെ ഇതിനായി 2009.50 നല്‍കണമായിരുന്നു.

വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ ഉപയോഗം കൂടുതലും ഹോട്ടലുകളിലും ഭക്ഷണശാലകളിലുമാണ്. അതുകൊണ്ടുതന്നെ ഈ വിലകുറവ് ഇവര്‍ക്ക് നല്‍കുന്നത് വലിയ ആശ്വാസം തന്നെയാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി ഗാര്‍ഹിക ഗ്യാസിന്റെ വിലയില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഇത് തുടര്‍ച്ചയായ ആറാം മാസമാണ് വാണിജ്യ വാതകത്തിന്റെ വില കുറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക