പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള വിദേശ കുടിയേറ്റത്തിന് വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന കാലത്തിലൂടെയാണ് മലയാളികള്‍ അടക്കമുള്ള വിദ്യാർത്ഥികള്‍ കടന്ന് പോകുന്നത്. കാനഡയില്‍ മാത്രമല്ല, യുകെ, ഓസ്ട്രേലിയ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം വിദേശ വിദ്യാർത്ഥികള്‍ കനത്ത വെല്ലുവിളി നേരിടുന്നു. ഫെബ്രുവരി 2023 നും ജനുവരി 2024 നും ഇടയില്‍ കാനഡയിലേക്കുള്ള ഇന്ത്യന്‍ വിദ്യാർത്ഥി വിസ അപേക്ഷകരുടെ എണ്ണം 40 ശതമാനം കുറഞ്ഞുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഓസ്‌ട്രേലിയ, കാനഡ, യു കെ എന്നിവിടങ്ങളില്‍ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ്, ആഗോള സാമ്ബത്തിക അസ്ഥിര എന്നിവയാണ് എന്നിവയാണ് വിദ്യാർത്ഥികളുടെ അപേക്ഷ കുറയുന്നത് ഇടയാക്കാന്‍ പ്രധാനമായും കാരണമായത്. ഇത്തരം രാജ്യങ്ങളില്‍ വിദേശ വിദ്യാർത്ഥികളില്‍ നിന്ന് ഉയർന്ന ഫീസാണ് ഈടാക്കുന്നത്. ഈ തുക കണ്ടെത്താന്‍ കഷ്ടപ്പെടുന്നതിന് ഇടയിലാണ് ജീവിതചിലവും മറ്റ് ഫീസുകളും വീണ്ടും ഉയർന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാനഡ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ കുറഞ്ഞ ജീവിതച്ചെലവ് നിരക്ക് 10000 – ഡോളറില്‍ നിന്ന് 20635 ഡോളറായി ഉയർത്തി. ട്യൂഷൻ ഫീസ് ഒഴികെയാണിത്. സമീപകാലത്തെ റിപ്പോർട്ടുകള്‍ ഓസ്‌ട്രേലിയയിലെ വിദ്യാർത്ഥികള്‍ ഭവന മേഖലയില്‍ കൂടുതല്‍ ചിലവഴിക്കേണ്ടി വരുന്നു. ഈ മേഖലയില്‍ 10 ശതമാനം മാത്രമേ കാമ്ബസ് താമസസൗകര്യം ലഭിക്കുന്നുള്ളു. ബാക്കി 90 ശതമാനം പേരും മറ്റ് താമസ ഇടങ്ങള്‍ തേടേണ്ടി വരും. ഓസ്‌ട്രേലിയയിലും കാനഡയിലും വാടക നിരക്കുകള്‍ വലിയ തോതില്‍ ഉയർന്നു.

വർദ്ധിച്ചുവരുന്ന വാടകച്ചെലവ്, പ്രത്യേകിച്ച്‌ യൂണിവേഴ്സിറ്റികള്‍ സ്ഥിതി ചെയ്യുന്ന നഗരങ്ങളിലെ താമസസൗകര്യത്തിൻ്റെ കുറവ് എന്നിവ വിദ്യാർത്ഥികളുടെ സാമ്ബത്തിക സ്ഥിതിയില്‍ വലിയ സമ്മർദ്ദം ചെലുത്തുന്നു. ഈ സാമ്ബത്തിക വെല്ലുവിളികള്‍ അന്തർദ്ദേശീയ വിദ്യാർത്ഥികള്‍ക്കിടയിലെ താല്‍പ്പര്യം കുറയുന്നതിന് പ്രധാന കാരണമാകുന്നു. ഫീസുകള്‍ കണ്ടെത്തുന്നതിനും തൊഴില്‍ പരിചയം നേടുന്നതിനുമായി പാർട്ട് ടൈം ജോലികള്‍ ലഭിക്കുന്നതാണ് പശ്ചാത്യ രാജ്യങ്ങളിലേക്ക് കുടിയേറാന്‍ അന്തർദേശീയ വിദ്യാർത്ഥികളെ ആകർഷിക്കുന്ന പ്രധാന ഘടകം.

എന്നാല്‍ നിലവില്‍ പാർട് ടൈം ജോലികള്‍ കണ്ടെത്താന്‍ വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടി വരുന്നത്. പ്രത്യേകിച്ച്‌ യുവാക്കള്‍ക്കിടയിലും എൻട്രി ലെവല്‍ സ്ഥാനങ്ങളിലുമുണ്ടായ ഈ രാജ്യങ്ങളിലെ തൊഴിലില്ലായ്മ നിരക്കിലെ സമീപകാല വർദ്ധനവ് പാർട് ടൈം ജോലി സാധ്യതകളും ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. കാനഡയില്‍ പഠിക്കുന്ന 57% വിദ്യാർത്ഥികള്‍ക്ക് പാർട്ടി ടൈം ജോലിയില്ല. 56% പേർ ജോലി കണ്ടെത്താൻ പാടുപെടുകയാണെന്നും റിപ്പോർട്ടുകള്‍ പറയുന്നു. അവസരങ്ങള്‍ കുറഞ്ഞതോടെ ജോലികള്‍ക്കായുള്ള മത്സരം ശക്തമായി. നിരവധി അന്താരാഷ്ട്ര വിദ്യാർത്ഥികളെ ജോലി കണ്ടെത്താൻ പാടുപെടുകയാണ്. ഇത് വിദേശത്ത് വിദ്യാഭ്യാസവും ജീവിതച്ചെലവും താങ്ങാനുള്ള അവരുടെ കഴിവിനെ സാധ്യതകളെ ബാധിക്കുന്നു.

ഓസ്‌ട്രേലിയ, കാനഡ, യു കെ എന്നിവിടങ്ങളിലെ വിസ നയങ്ങള്‍ കർശനമാക്കിയതും അന്താരാഷ്ട്ര വിദ്യാർത്ഥികള്‍ക്ക് പുതിയ വെല്ലുവിളികള്‍ ഉയർത്തുന്നു. ദൈർഘ്യമേറിയ പ്രോസസ്സിംഗ് സമയവും പോസ്റ്റ് – സ്റ്റഡി വർക്ക് വിസകളെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങളും വിദ്യാഭ്യാസ കുടിയേറ്റം ആസൂത്രണം ചെയ്യുന്നത് ബുദ്ധിമുട്ടാക്കുന്നു. ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നതിന് ഒരു യഥാർത്ഥ വിദ്യാർത്ഥി (GS) സ്റ്റാറ്റസും ഉയർന്ന ഐ ഇ എല്‍ ടി എസ് സ്കോറുകളും വലിയ സാമ്ബത്തികവും ആവശ്യമാണ്. വിദ്യാർത്ഥി വിസകളിലും വർക്ക് പെർമിറ്റുകളിലും യുകെ നിയന്ത്രണങ്ങള്‍ കർശനമാക്കി. ആശ്രിത ആനുകൂല്യങ്ങളും വിസ മാറ്റങ്ങളും പരിമിതപ്പെടുത്തി. നിലവില്‍ ബിരുദാനന്തര ഗവേഷണ പ്രോഗ്രാമുകള്‍ പഠിക്കുന്നവർക്ക് മാത്രമേ മറ്റുള്ളവരെ സ്പോണ്‍സർ ചെയ്യാൻ കഴിയൂ. കാനഡയാവട്ടെ വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കുന്നത് അടക്കമുള്ള നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക