ഇന്ത്യന്‍ വിദ്യാര്‍ഥിയെ കാനഡയില്‍ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. ഹരിയാന സ്വദേശി ചിരാഗ് അന്തില്‍(24) നെയാണ് സൗത്ത് വാന്‍കൂവറില്‍ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.

വെള്ളിയാഴ്ച രാത്രി പ്രദേശത്തുനിന്ന് വെടിയൊച്ച കേട്ടതോടെ സമീപവാസികള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് കാറിനുള്ളില്‍ വെടിയേറ്റ നിലയില്‍ ചിരാഗിൻറെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, സംഭവദിവസം ചിരാഗുമായി ഫോണില്‍ സംസാരിച്ചിരുന്നതായി ഹരിയാണയിലുള്ള സഹോദരന്‍ റോമിത് അന്തില്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. സന്തോഷവാനായാണ് ചിരാഗ് സംസാരിച്ചത്. ആരുമായോ തര്‍ക്കങ്ങളോ പ്രശ്‌നങ്ങളോ ചിരാഗിനുണ്ടായിരുന്നില്ലെന്നും വളരെ സൗമ്യനായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു.2022-ലാണ് ചിരാഗ് കാനഡയിലെ വാന്‍കൂവറിലെത്തിയത്. അടുത്തിടെ കാനഡ വെസ്റ്റ് സര്‍വകലാശാലയില്‍നിന്ന് എം.ബി.എ. പൂര്‍ത്തിയാക്കിയ ചിരാഗിന് ഈയിടെ വര്‍ക്ക് പെര്‍മിറ്റും ലഭിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക