തൃശൂര്‍: തൃശ്ശൂര്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കില്‍ നിന്നും ഒന്നര ലക്ഷം രൂപ വായ്‌പ എടുത്ത കുടുംബത്തിന്‍റെ വീട് ജപ്‌തി ചെയ്‌തു. അമ്മയും മക്കളും മാത്രം അടങ്ങുന്ന കുടുംബം ഇപ്പോള്‍ പെരുവഴിയിലാണ്. മുണ്ടൂര്‍ സ്വദേശി ഓമന, മഹേഷ്, ഗിരീഷ് എന്നിവരാണ് വീടിനു പുറത്തു നില്‍ക്കുന്നത്.
ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് ബാങ്ക് അധികൃതര്‍ വീട് പൂട്ടി പോയത്. ഉടു തുണിയും ഭക്ഷണ സാധനങ്ങളും വീടിനുള്ളിലാക്കി സീല്‍ ചെയ്‌തു. നിലവില്‍ കുടുംബം ബന്ധുവീട്ടിലാണ് താമസം.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇന്ന് പത്ത് മണിയോടെ ജോയിന്‍റ് രജിസ്‌ട്രാര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ ഓമനയുടെ വീട്ടില്‍ എത്തും. കോടതി ഉത്തരവില്‍ ഇളവ് തേടാനുള്ള നടപടികള്‍ ആലോചിക്കുമെന്ന് എം.എല്‍.എ സേവ്യര്‍ ചിറ്റിലപ്പിള്ളി പറഞ്ഞു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക