ഗുജറാത്തില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് ഏഷ്യാനെറ്റ് ന്യൂസ്-സി ഫോര്‍ അഭിപ്രായ സര്‍വേ. പ്രതിസന്ധികള്‍ ഉണ്ടെങ്കിലും ബിജെപിയുടെ കുതിപ്പ് ഇത്തവണയും കാണാന്‍ സാധിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. അതേസമയം പ്രതിപക്ഷത്തിന്റെ കാര്യം ഇത്തവണ ദയനീയമായിരിക്കുമെന്നും സര്‍വേയില്‍ പറയുന്നു.

എന്നാല്‍ ഗുജറാത്തില്‍ താരതമ്യേന പുതിയ പാര്‍ട്ടിയായ ആംആദ്മി പാര്‍ട്ടി ഇത്തവണ വന്‍ നേട്ടമുണ്ടാക്കുമെന്നും പ്രചവനമുണ്ട്. ബിജെപി ക്യാമ്ബില്‍ തന്നെ എഎപിയുടെ കുതിപ്പ് ഉണ്ടാകുമെന്ന ആശങ്കയുണ്ട്. അത് ശരിക്കുവെക്കുന്നതാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ സര്‍വേ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിശദ വിവരങ്ങൾ

ബിജെപിയുടെ വോട്ട് ശതമാനം ഇത്തവണ മുന്നിലായിരിക്കും. 48 ശതമാനം വോട്ട് വിഹിതത്തോടെയായിരിക്കും ബിജെപി ഇത്തവണ അധികാരം നിലനിര്‍ത്തുകയെന്ന് സര്‍വേ പ്രവചിക്കുന്നു. ഇപ്പോല്‍ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍, ബിജെപിക്ക് 133 മുതല്‍ 143 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് സര്‍വേ അവകാശപ്പെടുന്നത്. എന്നാല്‍ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമാകും. കഴിഞ്ഞ തവണത്തെ മുന്നേറ്റത്തിന്റെ അടുത്തൊന്നും അവരെത്തില്ല.

ഇത്തവണ ബിജെപിയെ പോലെ നേട്ടമുണ്ടാക്കാന്‍ പോകുന്നത് ആംആദ്മി പാര്‍ട്ടിയാണ്. അവര്‍ക്ക് ഇത്തവണ അഞ്ച് മുതല്‍ 14 സീറ്റുകള്‍ വരെ നേടാനാവും. ബിജെപിക്ക് ഇത്തവണ വലിയ വെല്ലുവിളി ഉയര്‍ത്തുന്നത് എഎപിയാണ്. പ്രചാരണത്തിലും അവര്‍ വളരെ മുന്നിലാണ്. അതേസമയം ബിജെപിക്ക് 48 ശതമാനം വോട്ട് വിഹിതമാണ് സര്‍വേയില്‍ പ്രവചിക്കുന്നത്. എഎപിക്കും വോട്ട് വിഹിതം വന്‍തോതില്‍ വര്‍ധിക്കും. അതേസമയം കോണ്‍ഗ്രസിന്റെ വോട്ട് ശതമാനം 16 ആയി കുറയുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സര്‍വേ പ്രവചിക്കുന്നു.

2017ല്‍ വന്‍ കുതിപ്പായിരുന്നു സീറ്റിലും വോട്ട് ശതമാനത്തിലും കോണ്‍ഗ്രസ് നടത്തിയത്. 77 സീറ്റ് കോണ്‍ഗ്രസ് നേടിയിരുന്നു. അഞ്ച് വര്‍ഷം മുമ്ബത്തെ അപേക്ഷിച്ച്‌ കോണ്‍ഗ്രസിന്റെ വോട്ട് വിഹിതത്തില്‍ പത്ത് ശ തമാനത്തിന്റെ കുറവാണ് അനുഭവപ്പെടുക. ബിജെപിയുടേത് ഒരു ശതമാനം മാത്രമാണ് കുറയുക. ആദ്യമായി ഗുജറാത്തില്‍ മത്സരിക്കാനിറങ്ങുന്ന എഎപി വന്‍ മുന്നേറ്റം നടത്തും. കോണ്‍ഗ്രസിന്റെ വോട്ടില്‍ നിന്നാണ് ഇതില്‍ നല്ലൊരു ശതമാനവും പോവുക. സംസ്ഥാനത്ത് നല്ലൊരു നേതൃത്വം ഇല്ലാത്തതും കോണ്‍ഗ്രസിന് തിരിച്ചടിയാവും.

ഗുജറാത്തില്‍ കോണ്‍ഗ്രസിന് നല്ലൊരു സംഘടനാ ശേഷിയില്ലാത്തത് തിരിച്ചടിയായി മാറുമെന്നാണ് സര്‍വേയുടെ പ്രവചനം. അതുപോലെ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് വോട്ടര്‍മാരില്‍ യാതൊരു സ്വാധീനവും ചെലുത്താനായിട്ടില്ലെന്നാണ് വിലയിരുത്തല്‍. രാഹുല്‍ പ്രചാരണത്തിനായി എത്താത്തതും മറ്റൊരു കാരണമായി പറയുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായയും, സംസ്ഥാനത്ത് മോദി സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും കൊണ്ടാണ് വോട്ടര്‍മാര്‍ ബിജെപിക്ക് വോട്ട് ചെയ്യുന്നതെന്ന് സര്‍വേ പറയുന്നത്. 34 ശതമാനം പേര്‍ സര്‍ക്കാരിന്റെ പ്രകടനത്തെ മികച്ചതെന്ന് വിലയിരുത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക