ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ ജീപ്പ് യുവാവ് തല്ലിത്തകർത്തു. മാന്നന്നൂർ സ്വദേശി ശ്രീജിത്ത് ആണ് അക്രമം കാട്ടിയത്. ഇയാളെ അറസ്റ്റുചെയ്തു. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്കൂട്ടറിലെത്തിയ ശ്രീജിത്ത്, സ്റ്റേഷനുമുന്നിൽ റോഡിൽ നിർത്തിയിട്ട ജീപ്പിന്റെ ചില്ല് ഹെൽമെറ്റ് ഉപയോഗിച്ച് തകർക്കുന്നാതാണ് ദൃശ്യങ്ങളിലുള്ളത്. പോലീസുകാർ ഓടിയെത്തി ഇയാളെ പിടികൂടുന്നതും കാണാം.

ഒറ്റപ്പാലം പോലീസ് സ്റ്റേഷന് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നൽകുന്ന ചടങ്ങ് സ്റ്റേഷനിൽ നടക്കുന്നുണ്ടായിരുന്നു. പാലക്കാട് എസ്.പിയടക്കം പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് ആക്രമണം. പ്രതിക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിന് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക