കരിമ്ബുലിയുടെ നായാട്ട് കണ്ടിട്ടുണ്ടോ ? അത് അല്‍പ്പം സീരിയസാണ്. പുലി കാട്ടില്‍ മാനിനെ വേട്ടയാടുന്ന വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. പുലി മാനിന്റെ കഴുത്തില്‍ കടിച്ചിരിക്കുന്നതാണ് വീഡിയോയില്‍.കുറച്ച്‌ നിമിഷങ്ങള്‍ക്ക് ശേഷം, വലിയ ഇരയെ നിലത്ത് ഉപേക്ഷിച്ച്‌ പുലി ഓടിപ്പോകുന്നതാണ് ദൃശ്യങ്ങളില്‍.

ഫോട്ടോഗ്രാഫര്‍ ഉണ്ടാക്കിയ പ്രകാശവും ശബ്ദവും കണ്ട് പുള്ളിപ്പുലി ഞെട്ടിയതാണ് കാരണം. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (ഐഎഫ്‌എസ്) ഓഫീസര്‍ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.ഫുള്‍-ഗ്ലെയര്‍ സ്പോട്ട്‌ലൈറ്റിന് കീഴില്‍ രാത്രിയില്‍ മൃഗങ്ങളെ പിടിക്കുന്നത് ശരിയാണോ എന്നാണ് അദ്ദേഹം വീഡിയോക്ക് നല്‍കിയ തലക്കെട്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുള്ളിപ്പുലിയും വീഡിയോഗ്രാഫറും. എന്നാല്‍ സ്പോട്ട് ലൈറ്റിന്റെ മുഴുവന്‍ പ്രഭയില്‍ പ്രകൃതിയുടെ ഈ അപൂര്‍വ നിമിഷങ്ങള്‍ പകര്‍ത്താന്‍ ആരാണ് അവകാശം നല്‍കിയത്? എന്നും അദ്ദേഹം തന്‍റെ ട്വീറ്റില്‍ ചോദിക്കുന്നുണ്ട്. നിരവധി പേര്‍ ഇതിനെ ചോദ്യം ചെയ്തും കമന്‍റുകളിട്ടു.

“മധ്യപ്രദേശ് കാടുകളിലെ നൈറ്റ് സഫാരി സമാനമാണ്. സഫാരിയുടെ പേരില്‍ നുഴഞ്ഞുകയറ്റത്തിനും കാടിന്റെ ജീവിതത്തെ ശല്യപ്പെടുത്താനും അവകാശം നല്‍കിയത് ആരാണ്? രാത്രി യാത്രകളില്‍ മൃഗങ്ങള്‍ക്ക് നേരെ ലൈറ്റുകള്‍ അടിച്ച്‌ അവയുടെ സ്വകാര്യതയെയും ജീവിതരീതിയെയും തടസ്സപ്പെടുത്തുകയും ചെയ്യുന്നു എന്നും ചിലര്‍ കമന്‍റുകളിട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക