ചലച്ചിത്ര താരങ്ങള്‍ക്കും ചലച്ചിത്രങ്ങള്‍ക്കും പ്രശസ്‌ത വ്യക്തികള്‍ക്കുമെല്ലാമെതിരെ പല കാരണങ്ങളാല്‍ വിവിധ കാലങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ ബോയ്‌കോട്ട് ട്രെന്‍ഡുകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഒരു ഭക്ഷ്യവസ്‌തുവിന്റെ പേരില്‍ ലോകപ്രശസ്‌തമായ ഒരു ബ്രാന്‍ഡിന് നേരെയും ബോയ്‌കോട്ട് സമൂഹമാദ്ധ്യമ ക്യാമ്ബെയിന്‍ ഉണ്ടായിരിക്കുകയാണ്. ബ്രിട്ടീഷ് കമ്ബനിയായ കാ‌ഡ്‌ബറിയ്‌ക്ക് നേരെയാണ് ഇന്ത്യയില്‍ ബോയ്‌കോട്ട് ക്യാമ്ബെയിനുണ്ടായത്.

തങ്ങളുടെ ചോക്‌ളേറ്റുകളില്‍ ബീഫില്‍ നിന്നും ഉണ്ടാക്കുന്ന വസ്‌തുക്കള്‍ ഉണ്ടെന്ന കമ്ബനിയുടെ വെളിപ്പെടുത്തല്‍ കാരണമാണ് ബോയ്‌കോട്ട് ക്യാമ്ബെയിനുണ്ടായത്. ഹിന്ദുക്കളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്ന ആരോപണം ഉയര്‍ത്തിയാണ് ക്യാമ്ബെയിന്‍. കാ‌ഡ്‌ബറിയുടെ വെബ്‌പേജിലേതെന്ന് കരുതുന്ന ഒരു സ്‌ക്രീന്‍ഷോട്ട് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളിലെ ജെലാറ്റിന്‍ ഹലാല്‍ ബീഫില്‍ നിന്നും ഉണ്ടാക്കിയതാണെന്ന് കാണുന്നതായാണ് ബോയ്‌കോട്ട് ക്യാമ്ബെയിനിന് ആഹ്വാനം ചെയ്യുന്നവര്‍ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ കമ്ബനിയുടെ ഓസ്‌ട്രേലിയന്‍ വെബ്‌സൈറ്റിലെ വിവരങ്ങളാണ് ഇന്ത്യയിലേതെന്ന പേരില്‍ പ്രചരിച്ചിരുന്നത്. മുന്‍ വര്‍ഷങ്ങളിലും ഇതേ പ്രചാരണം നടന്നിരുന്നു. ചിലര്‍ കാ‌ഡ്ബറിയ്‌ക്ക് പകരം ഇന്ത്യയിലെ രസഗുളയടക്കം മധുരപലഹാരങ്ങള്‍ കഴിക്കാനും ആഹ്വാനം ചെയ്‌തു. എന്നാല്‍ തങ്ങളുടെ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങളും 100 ശതമാനവും വെജിറ്റേറിയന്‍ ആണെന്ന് കമ്ബനി വ്യക്തമാക്കി. ഇവയില്‍ ബീഫിന്റെ അംശം തീരെയില്ലെന്നാണ് കമ്ബനി അറിയിപ്പ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക