പ്ലേസ്റ്റോറില്‍ നിന്ന് 16 ആപ്പുകള്‍ നീക്കം ചെയ്തതായി റിപ്പോര്‍ട്ട്. ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലെ ബാറ്ററി പെട്ടന്ന് തീര്‍ന്നുപോകുന്നതിനും ഡാറ്റ വേഗത്തില്‍ തീരാനും കാരണമാകുന്ന ആപ്പുകളാണ് നീക്കം ചെയ്തത്. അതേസമയം, ഇവയെല്ലാം 20 ദശലക്ഷത്തിലധികം തവണ ഡൗണ്‍ലോഡ് ചെയ്തിട്ടുമുണ്ട്. നീക്കം ചെയ്ത ആപ്പുകള്‍ ‘യൂട്ടിലിറ്റി’ ആപ്പുകളുടെ വിഭാഗത്തില്‍പെടുന്നവയാണ്.

സുരക്ഷാ ഏജന്‍സിയായ മക്കാഫിയാണ് ഈ ആപ്പുകള്‍ തിരിച്ചറിഞ്ഞത്. പരസ്യങ്ങളിലും ലിങ്കുകളിലും ക്ലിക്ക് ചെയ്താല്‍ ഉപഭോക്താവ് നിര്‍ദേശം നല്‍കാതെ തന്നെ വെബ് പേജുകള്‍ തുറക്കുന്നതിനുള്ള അറിയിപ്പുകള്‍ ലഭിക്കുമെന്നും മക്കാഫി കണ്ടെത്തി. ഇത്തരത്തില്‍ പരസ്യത്തട്ടിപ്പ് നടത്തുകയായിരുന്നു ഈ ആപ്പുകളെന്നും സുരക്ഷാ ഏജന്‍സിയുടെ റിപ്പോര്‍ട്ടിലുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലിങ്കുകളിലും പരസ്യങ്ങളിലും ക്ലിക്കുചെയ്യാന്‍ അനുവദിക്കുന്നത് ‘com.liveposting’, ‘com.click.cas’ എന്നീ ആഡ്വെയര്‍ കോഡുകളാണെന്ന് സുരക്ഷാ സ്ഥാപനത്തിന്റെ കണ്ടെത്തലില്‍ പറയുന്നു. ഉപയോക്താവിന്റെ അറിവില്ലാതെ തന്നെ സംഭവിക്കും. ഇതാണ് അധിക ബാറ്ററി ഉപയോഗത്തിനും നെറ്റ്വര്‍ക്ക് ഉപയോഗം വര്‍ധിക്കാനും കാരണമാകുന്നത്.

പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത ആപ്പുകള്‍

  • High-Speed Camera
  • Smart Task Manager
  • Flashlight+
  • com.smh.memocalendar memocalendar
  • 8K-Dictionary
  • BusanBus
  • Flashlight+
  • Quick Note
  • Currency Converter
  • Joycode
  • EzDica
  • Instagram Profile Downloader
  • Ez Notes
  • com.candlencom.flashlite
  • com.doubleline.calcul
  • com.dev.imagevault Flashlight+
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക