തിരുവനന്തപുരം: ആരോഗ്യ വ്യവസായ മേഖലകളില്‍ കേരളം വലിയ മുന്നേറ്റമുണ്ടാക്കിയെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. സഹകരണ മേഖലയെ പ്രതിസന്ധിയിലാക്കാന്‍ വലിയ ശ്രമം നടന്നു. പുതിയ കേരള മാതൃക സൃഷ്ടിക്കാനാണ് പരിശ്രമിക്കുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന സിപിഎം സംസ്ഥാന സമിതിക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു വിജയരാഘവന്‍. ജനകീയ അടിത്തറയും പ്രത്യയശാസ്ത്ര കെട്ടുറപ്പും ഉറപ്പാക്കാനുള്ള പ്രവര്‍ത്തനം തുടരും.

funflickz ചാനലിന്റെ പുതിയ ഷോർട്ട് മൂവി “ദൊരോത്തി ” കാണാൻ ഈ ലിങ്കിൽ click ചെയ്യുക.
https://youtu.be/tQnojFx0bkQ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതിപക്ഷവും മാധ്യമങ്ങളും ഉയര്‍ത്തിയ ദുഷ്പ്രചാരണങ്ങള്‍ കേരളം തള്ളിക്കളഞ്ഞതിനാലാണ് പതിവിന് വിപരീതമായി തുടര്‍ഭണം ഉണ്ടായതെന്നും വിജയരാഘവന്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക