എല്ലാവര്‍ക്കും സ്വന്തം കാലില്‍ നില്‍ക്കാന്‍ സ്വന്താമായൊരു ജോലി വേണമെന്ന സ്വപ്നമുള്ളവരാണ്. അതും നല്ല ഉയര്‍ന്ന ശമ്ബളത്തില്‍. കേന്ദ്ര സര്‍ക്കാറിന് കീഴില്‍ ലക്ഷക്കണക്കിന് ശമ്ബളം വാങ്ങി തൊഴില്‍ ചെയ്യാനുള്ള സുവര്‍ണാവസരമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ലോക്സഭ സെക്രട്ടേറിയറ്റ് പാര്‍ലമെന്‍ററി ഇന്റെര്‍പ്രെറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

ബിരുദമോ, ബിരുദാനന്തരബിരുദമോ ഉള്ളവര്‍ക്ക് പാര്‍ലമെന്‍ററി ഇന്റെര്‍പ്രെറ്റര്‍ തസ്തികകളിലെ 13 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്ബളത്തില്‍ പാര്‍ലിമെന്റില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 മാര്‍ച്ച്‌ 7 മുതല്‍ 2023 ഏപ്രില്‍ 3 വരെ അപേക്ഷിക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അപേക്ഷിക്കേണ്ടത് ഇങ്ങനെ

ഔദ്യോഗിക വെബ്സൈറ്റായ https://pvp.nic.in/ സന്ദര്‍ശിക്കുക. ഹോംപേജില്‍ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക.

ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകള്‍ പരിശോധിക്കുക

അക്കൗണ്ട് സൈന്‍ അപ് ചെയ്യുക

അപേക്ഷ പൂര്‍ത്തിയാക്കുക

ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക