പരീക്ഷയില്‍ കോപ്പി അടിക്കാതിരിക്കാന്‍ ‘ആന്റി-ചീറ്റിങ്’ തൊപ്പികള്‍ ധരിച്ച്‌ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളുടെ ചിത്രമാണ് സമൂഹ മാധ്യമങ്ങള്‍ കീഴടക്കുന്നത്. ഫിലിപ്പൈനില്‍ നിന്നുള്ള ചിത്രങ്ങളാണിവ. ബികോല്‍ യൂനിവേഴ്സിറ്റി കോളജ് ഓഫ് എഞ്ചിനീയറിങ്ങിലെ മെക്കാനിക്കല്‍ എഞ്ചിനീയര്‍ പ്രഫസര്‍ മേരി ജോയ് മന്‍ഡെയ്ന്‍ ഒര്‍ടിസ് ആണ് ഫേസ്ബുക്കില്‍ വിദ്യാര്‍ഥികള്‍ തൊപ്പി ധരിച്ച ചിത്രങ്ങള്‍ പങ്കുവെച്ചത്.

https://m.facebook.com/story.php?story_fbid=pfbid025x3J5ZvrhE3aCs2fmUg5TdctaK4KYLz6AsSvR8vcJ95AwbgDmEYKacXDoNZNfsJ9l&id=650743986

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലെഗാസ്പി സിറ്റിയിലെ എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥികളോട് അവര്‍ പരീക്ഷയില്‍ മറ്റുള്ളവരുടെ പേപ്പറിലേക്ക് നോക്കാതിരിക്കാന്‍ തലയില്‍ തൊപ്പിധരിച്ച്‌ വരാന്‍ ആവശ്യപ്പെടുകയായിരുന്നു. കുട്ടികള്‍ വീട്ടില്‍ നിന്ന് കാര്‍ഡ് ബോര്‍ഡുകൊണ്ടും മറ്റും ഉപയോഗിച്ച്‌ സ്വയം നിര്‍മിച്ച തൊപ്പികളാണ് ധരിച്ചിരിക്കുന്നത്. ചിത്രം പെട്ടെന്ന് വൈറലാവുകയും മറ്റ് കോളജുകള്‍ ഉള്‍പ്പെടെ ഇതേ മാതൃക പിന്തുടരുകയുമായിരുന്നു.

പരീക്ഷയില്‍ സത്യസന്ധത നിലനിര്‍ത്താനാണ് താന്‍ വിദ്യാര്‍ഥികളോട് തൊപ്പി ധരിച്ച്‌ വരാന്‍ ആവശ്യപ്പെട്ടതെന്ന് പ്രഫസര്‍ മേരി ജോയ് മന്‍ഡെയ്ന്‍ ഒര്‍ടിസ് പറഞ്ഞു. ലളിതമായ കാര്‍ഡ് ബോര്‍ഡ് തൊപ്പികളാണ് നിര്‍മിക്കാന്‍ പറഞ്ഞത്. പലരും വളരെ ക്രിയാത്മകമായി തൊപ്പികള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും പ്രഫസര്‍ പറഞ്ഞു. തായ്‍ലന്റില്‍ വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഉപയോഗിച്ച വിദ്യയാണിതെന്നും പ്രഫസര്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക