ഇപ്പോള്‍ മൊബൈലില്‍ കുറഞ്ഞത് ഒരു ഒടിടി പ്ലാറ്റ്ഫോം വഴി സിനിമകളും വെബ് സീരിസും മറ്റ് പരിപാടികളും കാണാത്തവരില്ലെന്ന് തന്നെ പറയാം. എന്നാല്‍ നമ്മുടെ ആവശ്യങ്ങള്‍ എല്ലാം പല പ്ലാറ്റ്ഫോമുകളിലായിട്ടാണ് ലഭിക്കുന്നത്. അപ്പോള്‍ ഒന്നോ രണ്ടോ അല്ല ഇപ്പോഴത്തെ കണക്ക് അനുസരിച്ച്‌ അഞ്ചിലധികം ഒടിടി പ്ലാറ്റ്ഫോമുകള്‍ സബ്സ്ക്രൈബ് ചെയ്യേണ്ട അവസ്ഥയാണ്. ചില പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷന്‍ ചാര്‍ജോ വളരെ അമിതവുമായിരിക്കും.

എന്നാല്‍ ഫ്രീയായി തന്നെ സബ്സ്ക്രിപ്ഷന്‍ ഒന്നും ആവശ്യമില്ലാതെ നിങ്ങള്‍ക്ക് സിനിമകളും വെബ് സീരിസുകളും മറ്റും കാണാന്‍ സാധിക്കുമെന്ന് അറിയുമോ. അതെ സാധിക്കും, അങ്ങനെ ചില ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമാണ്. കൂടാതെ അവ ഒരിക്കലും വ്യാജപതിപ്പുമല്ല. ഒരു രൂപ പോലും ചിലവില്ലാതെ സൗജന്യമായി സിനിമ, വെബ് സീരിസ് തുടങ്ങിയവ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്ന ചില ആപ്പുകള്‍ പരിചയപ്പെടാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എംഎക്സ് പ്ലേയര്‍

ആന്‍ഡ്രോയിഡ് ഉപഭോക്താക്കളില്‍ ഭൂരിഭാഗം പേര്‍ക്കും സുപരിചതമായി ഒരു വീഡിയോ പ്ലെയര്‍ ആപ്ലിക്കേഷനാണ് എംഎക്സ് പ്ലെയര്‍. വീഡിയ പ്ലെയറായി അവതരിപ്പിച്ച ആപ്ലിക്കേഷന്‍ ഇപ്പോള്‍ ഒടിടി പ്ലാറ്റ്ഫോമായി ഉയര്‍ത്തുകയും ചെയ്തു. എംഎക്സ് അവരുടെ ഒറിജിനല്‍സും പ്ലാറ്റ്ഫോം വഴി അവതരിപ്പിക്കുന്നുണ്ട്. മലയാളം ഉള്‍പ്പെടെ 12 ഭാഷകളില്‍ കണ്ടെന്റുകള്‍ എംഎക്സ് പ്ലെയറിലൂടെ കാണാന്‍ സാധിക്കുന്നതാണ്.

ടുബി

ഹോളിവുഡ് സിനിമകള്‍ കാണാന്‍ ഏറ്റവും നല്ല ഒരു പ്ലാറ്റ്ഫോമാണ് ടുബി. പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ഈ ആപ്ലിക്കേഷന്‍ ലഭ്യമാണ്. ഹോളിവുഡ് സിനിമകള്‍ക്ക് പുറമെ ഇംഗ്ലീഷ് ഷോകളും അതും എച്ച്‌ഡി ക്വാളിറ്റിയില്‍ ലഭിക്കുന്നതാണ്.

പ്ലെക്സ്

ഹിന്ദി, ഇംഗ്ലീഷ് കണ്ടെന്റുകളാണ് പ്ലെക്സില്‍ ലഭിക്കുന്നത്. കൂടാതെ 200ല്‍ അധികം ലൈവ് ടിവി ചാനലുകള്‍ സൗജന്യമായി പ്ലെക്സ് വഴി കാണാനും സാധിക്കും. പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ഈ ആപ്ലിക്കേഷന്‍ ലഭ്യമാണ്.

വൂട്ട്

കളേഴ്സ്, എംടിവി എന്നീ ചാനലുകളുടെ പരിപാടികള്‍ വൂട്ട് ആപ്ലിക്കേഷന്‍ വഴി കാണാന്‍ സാധിക്കുന്നതാണ്. എന്നാല്‍ പരസ്യങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. വൂട്ട് സെലക്‌ട് സബ്സക്രൈബ് ചെയ്താല്‍ പ്രീമിയം ഉള്ളടക്കങ്ങള്‍ കാണാന്‍ സാധിക്കുന്നതാണ്.

ജിയോ സിനിമ

ജിയോ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്ന സേവനമാണ് ജിയോ സിനിമ. ജിയോ സിനിമ ആപ്പിലൂടെ മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളിലെ സിനിമകളും മറ്റ് ഉള്ളടക്കങ്ങളും കാണാന്‍ സാധിക്കും. കൂടാതെ നിരവധി ലൈവ് ടിവി ചാനലുകളും ജിയോ സിനിമയില്‍ ലഭ്യമാണ്. ഒപ്പം ഇന്ത്യന്‍ സൂപ്പര്‍ ലീഗും സൗജന്യമായി ജിയോ സിനിമലൂടെ കാണാന്‍ സാധിക്കുന്നതാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക