യു കെ ആരോഗ്യ, പരിചരണ മേഖലയില്‍ നിരവധി ഒഴിവുകള്‍. ആരോഗ്യ പ്രവര്‍ത്തകരുടെ വൻ കുറവാണ് ഈ മേഖലയില്‍ അനുഭവപ്പെടുന്നത്. വ്യവസായ സ്ഥാപനമായ സ്‌കില്‍സ് ഫോര്‍ കെയറിന്റെ കണക്കനുസരിച്ച്‌, 2023 മാര്‍ച്ച്‌ അവസാനത്തോടെ, മുതിര്‍ന്ന വ്യക്തികളുടെ പരിപാലന മേഖലയില്‍ 150,000-ത്തിലധികം ഒഴിവുകളായിരുന്നു രേഖപ്പെടുത്തിയത്. രാജ്യത്തെ ആകെ ഒഴിവുകളുടെ 9.9% ആണ്.

വര്‍ധിച്ചുവരുന്ന ഒഴിവുകള്‍ നികത്താനുള്ള ശ്രമത്തിന്റെ ഭാഗമായി 2021-ല്‍ സര്‍ക്കാര്‍ സീനിയര്‍ കെയര്‍ വര്‍ക്കേഴ്‌സിനെ ഷോര്‍ട്ടേജ് ഒക്യുപേഷൻ ലിസ്റ്റിലേക്ക് ചേര്‍ത്തിരുന്നു. പിന്നീട് 2022 ല്‍ കെയര്‍ വര്‍ക്കേഴ്‌സിനേയും ഈ കാറ്റഗറിയിലേക്ക് ഉള്‍പ്പെടുത്തി. 2023 ജൂണ്‍ വരെ 77,700 ദീര്‍ഘകാല തൊഴില്‍ വിസകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രാജ്യം അനുവദിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുകെയില്‍ അനുവദിച്ചിട്ടുള്ള വൈദഗ്ധ്യമുള്ള തൊഴില്‍ വിസകളില്‍ അഞ്ചില്‍ രണ്ടെണ്ണം ഇപ്പോള്‍ ആരോഗ്യ, പരിചരണ വിസകളാണ്.കൂടുതല്‍ ഇന്ത്യക്കാര്‍ ഈ വിസ വിഭാഗത്തിലാണ് യുകെയില്‍ എത്തുന്നത്. 2022 ജൂണില്‍ അവസാനിച്ച വര്‍ഷത്തില്‍ 24,348 ഇന്ത്യക്കാര്‍ക്ക് ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വര്‍ക്കര്‍ വിസ അനുവദിച്ചെങ്കില്‍ ഈ വര്‍ഷം അത് 45,943 ആയി ഉയര്‍ന്നു.

എന്താണ് ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസ?

യുകെയുടെ ഹെല്‍ത്ത് ആൻഡ് കെയര്‍ വര്‍ക്കര്‍ വിസ 2020 ഓഗസ്റ്റിലാണ് അവതരിപ്പിച്ചത്. ഈ വിസ കൂടാതെ ബ്രിട്ടീഷ് നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (NHS), എൻഎച്‌എസ് സപ്ലയര്‍ അല്ലെങ്കില്‍ മുതിര്‍ന്നവരുടെ സാമൂഹിക പരിചരണം എന്നിവയില്‍ യോഗ്യതയുള്ള ജോലി ചെയ്യാൻ മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് യുകെയില്‍ വരാനോ അവിടെ തുടരാനോ അനുവദിക്കുന്നു. എൻഎച്ച്‌എസ് ക്ലിനിക്കുകള്‍, ആശുപത്രികള്‍, കമ്മ്യൂണിറ്റി സേവനങ്ങള്‍, വിദേശ തൊഴിലാളികളെ നിയമിക്കാൻ അനുമതിയുള്ള സ്വകാര്യ ഹെല്‍ത്ത് കെയര്‍ പ്രൊവൈഡര്‍മാര്‍ എന്നിവര്‍ക്കാണ് അപേക്ഷ അയക്കാൻ സാധിക്കുക.

അപേക്ഷകൻ ഡോക്ടര്‍, നഴ്സ്, ഹെല്‍ത്ത് പ്രൊഫഷണല്‍, അഡല്‍റ്റ് സോഷ്യല്‍ കെയര്‍ പ്രൊഫഷണല്‍ ഇവയില്‍ ഏതങ്കിലും ഒരു മേഖലയില്‍ യോഗ്യതയുള്ളയാളാകണം. കൂടാതെ യുകെ ഹോം ഓഫീസ് അംഗീകരിച്ച ഒരു യുകെ തൊഴിലുടമയില്‍ നിന്ന് യോഗ്യതയുള്ള ജോലി ഓഫര്‍ ഉണ്ടായിരിക്കണം. അപേക്ഷകര്‍ക്ക് അവരുടെ ബ്രിട്ടീഷ് തൊഴിലുടമയില്‍ നിന്ന് യുകെയില്‍ വാഗ്ദാനം ചെയ്തിട്ടുള്ള ജോലിയെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ ‘സ്‌പോണ്‍സര്‍ഷിപ്പിന്റെ സര്‍ട്ടിഫിക്കറ്റ്’ ഉണ്ടായിരിക്കണം. ജോലിക്കുള്ള ശമ്ബളം യുകെ ഗവണ്‍മെന്റ് വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന മിനിമം ശമ്ബള ആവശ്യകതകള്‍ പാലിക്കണം.

വിസയ്ക്ക് എവിടെ, എങ്ങനെ അപേക്ഷിക്കാം?

യുകെക്ക് പുറത്ത് നിന്ന് അപേക്ഷിക്കുന്ന ഇന്ത്യക്കാര്‍ യുകെ സര്‍ക്കാര്‍ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷാ പ്രക്രിയയുടെ ഭാഗമായി, ഇന്ത്യയിലെ ഒരു വിസ അപേക്ഷാ കേന്ദ്രത്തില്‍ നിന്ന് വിരലടയാളവും ഫോട്ടോയും എടുത്ത് അപേക്ഷകര്‍ അവരുടെ ഐഡന്റിറ്റി തെളിയിക്കേണ്ടതുണ്ട്. ബയോമെട്രിക് റസിഡൻസ് പെര്‍മിറ്റ് ലഭിക്കാനാണിത്.

ഉചിതമായ രേഖകള്‍ നല്‍കുകയും ഐഡന്റിറ്റി സ്ഥിരീകരിക്കുകയും ചെയ്ത് ഒരു ഓണ്‍ലൈൻ അപേക്ഷ നല്‍കി കഴിഞ്ഞാല്‍ സാധാരണയായി മൂന്നാഴ്ചയ്ക്കുള്ളില്‍ തീരുമാനം ഉണ്ടാകും. മറ്റെന്തെങ്കിലും സാഹചര്യങ്ങള്‍ വന്ന് കഴിഞ്ഞാല്‍ കുറച്ചധികം സമയം എടുത്തേക്കാം.അഞ്ച് വര്‍ഷംവരെ നീണ്ടുനില്‍ക്കുന്ന വിസയാണ് ഉണ്ടാവുക. ഇത് പിന്നീട് നീട്ടുകയും ചെയ്യാം. വിസകള്‍ കാലഹരണപ്പെടുമ്ബോഴോ അവരുടെ ജോലിയോ തൊഴിലുടമയോ മാറുമ്ബോഴോ വിസകള്‍ നീട്ടാനോ അപ്‌ഡേറ്റ് ചെയ്യാനോ വിസ ഉടമകള്‍ അപേക്ഷിക്കണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക