പ്രധാനമന്ത്രി മത്സ്യസമ്ബാദന യോജന പദ്ധതി പ്രകാരം ഫിഷറീസ് വകുപ്പ് മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷിക്കാം. പുതിയ ഓരുജല മത്സ്യകൃഷി കുളം നിർമാണം, ഓരുജല മത്സ്യകൃഷിയ്ക്കായുള്ള ഇൻപുട്ടുകള്‍, പിന്നാമ്ബുറങ്ങളിലെ അലങ്കാര മത്സ്യപരിപാലന യൂണിറ്റ്, ബയോഫ്ളോക്, മത്സ്യസേവനകേന്ദ്രം എന്നീ പദ്ധതികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

ഫിഷറീസ് സയൻസ്/ലൈഫ് സയൻസ്/മറൈൻ ബയോളജി/മൈക്രോബയോളജി/സുവോളജി/ബയോകെമിസ്ട്രി വിഷയങ്ങളില്‍ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് സ്വന്തമായോ പാട്ടവ്യവസ്ഥയിലോ കുറഞ്ഞത് 1000 ചതുരശ്രയടി ഭൂമിയുണ്ടായിരിക്കണം. ഗുണഭോക്താവ് ഫിഷറീസ് വകുപ്പുമായി ഏഴുവർഷത്തില്‍ കുറയാത്ത കാലയളവിലേക്ക് കരാർ വയ്ക്കണം.ജനുവരി 31നകം അപേക്ഷിക്കണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

താല്‍പര്യമുള്ളവർ അതത് പ്രദേശത്തെ മത്സ്യഭവനുമായി ബന്ധപ്പെടുക. ഫോണ്‍: വൈക്കം മത്സ്യഭവൻ – 04829 291550, 9400882267, കോട്ടയം മത്സ്യഭവൻ – 0481 2434039, 9074392350, പാലാ മത്സ്യഭവൻ – 0482 2299151, 9847387180.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക