തിരുവനന്തപുരം: കേരളത്തിലെ വൈസ് ചാന്‍സലര്‍മാര്‍ക്ക് വിനയായത് പിണറായി സര്‍ക്കാരിന്റെ മണ്ടന്‍ തീരുമാനം. യുജിസി ചട്ടപ്രകാരം മൂന്നു മുതല്‍ അഞ്ചുവരെ പേരുകളുള്ള പാനലില്‍ നിന്നല്ല നിയമനം നടത്തിയതെന്ന് കണ്ടെത്തി സാങ്കേതിക സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ ഡോ.എം.എസ് രാജശ്രീയെ സുപ്രീംകോടതി പുറത്താക്കിയതോടെ, കേരളത്തിലെ വൈസ്ചാന്‍സലര്‍ നിയമനങ്ങളിലെ അപാകതകള്‍ തിരുത്താനുള്ള അവസരം ഗവര്‍ണര്‍ക്ക് ലഭിക്കുകയാണ്. ഇതിന് വഴിവച്ചത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാണ്. ഗവര്‍ണ്ണറുടെ സെക്രട്ടറിക്ക് ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എഴുതിയ കത്ത്. സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലറെ പുറത്താക്കുന്ന സുപ്രീംകോടതി ഉത്തരവ് അംഗീകരിച്ചുവെന്നായിരുന്നു രാജ്ഭവനെ സര്‍ക്കാര്‍ അറിയിച്ചത്. ഇതോടെയാണ് മറ്റ് എട്ട് വിസിമാര്‍ക്കെതിരേയും ഗവര്‍ണ്ണര്‍ നടപടി എടുത്തത്.

21നുള്ള സുപ്രീംകോടതി വിധി പ്രകാരം രാജശ്രീയെ പുറത്താക്കിയ കാര്യവും പകരം ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വിസിയായ സജി ഗോപിനാഥിന് ഈ പദവി നല്‍കണമെന്ന ശുപാര്‍ശയാണ് ഗവര്‍ണ്ണറുടെ സെക്രട്ടറിക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കിയത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മതിയായ വിജ്ഞാപനം ഇറക്കാനും നിര്‍ദ്ദേശിച്ചു. സാങ്കേതിക സര്‍വ്വകലാശാലയിലെ വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കുമെന്ന സൂചനകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നു. അതാണ് വേണ്ടിയിരുന്നത്. എന്നാല്‍ പുനപരിശോധനാ ഹര്‍ജി നല്‍കാതെ വിധിയെ അംഗീകരിക്കുന്നുവെന്ന് ഗവര്‍ണ്ണറെ അറിയിച്ചതോടെ സര്‍ക്കാര്‍ വിധിക്കൊപ്പമാണെന്ന വിലയിരുത്തല്‍ വന്നു. ഇതോടെ ഗവര്‍ണ്ണര്‍ക്ക് വൈസ് ചാന്‍സലര്‍മാരെ പുറത്താക്കാനുള്ള ആയുധവും കിട്ടി. സുപ്രീംകോടതി വിധിയുടെ ലംഘനമായിരുന്നു കേരളത്തിലെ 9 സര്‍വ്വകലാശാലകളിലേയും വിസി മാരുടെ നിയമനം എന്ന് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭരണഘടനയുടെ 141ാം വകുപ്പുപ്രകാരം, സുപ്രീംകോടതി പ്രഖ്യാപിക്കുന്ന നിയമം രാജ്യത്തെ എല്ലാ കോടതികള്‍ക്കും സര്‍ക്കാരുകള്‍ക്കും ബാധകമാണ്. ഇന്ത്യയിലെ എല്ലാ സിവില്‍, ജുഡീഷ്യല്‍ അധികാരികള്‍ക്കും സുപ്രീം കോടതിയെ സഹായിക്കാന്‍ ബാധ്യതയുണ്ട്. കേരളവും ഇന്ത്യയുടെ ഭാഗമായതിനാല്‍ ഇപ്പോഴത്തെ സുപ്രീംകോടതി ഉത്തരവ് എല്ലാ സര്‍വകലാശാലകളിലും നടപ്പാക്കിയേ പറ്റൂ. ഇതിനെ മറികടക്കാന്‍ പുനപരിശോധനാ ഹര്‍ജി നല്‍കണമായിരുന്നു. അതില്‍ തീരുമാനം വരും വരെ സ്‌റ്റേയും ചോദിക്കാമായിരുന്നു. പക്ഷേ ഇതിനൊന്നും ശ്രമിക്കാതെ സാങ്കേതിക സര്‍വ്വകലാശാലയിലെ വിധി അംഗീകരിച്ചുവെന്ന് ഗവര്‍ണ്ണറെ അറിയിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇതാണ് ഗവര്‍ണ്ണര്‍ക്ക് നടപടികളിലേക്ക് കടക്കാനുള്ള ആയുധം നല്‍കിയത്. സുപ്രീംകോടതി വിധി സര്‍ക്കാര്‍ അംഗീകരിച്ചുവെന്ന വാദം ചൂണ്ടിക്കാട്ടിയാണ് മറ്റ് വിസിമാരോടും രാജിവയ്ക്കാന്‍ ഗവര്‍ണ്ണര്‍ നിര്‍ദ്ദേശിച്ചത്.

വിവിധ വി സിമാരുടെ നിയമനം സംബന്ധിച്ച്‌ കോടതികളിലുള്ള കേസുകളില്‍ ഗവര്‍ണര്‍ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയുള്ള നിലപാട് സ്വീകരിച്ചാലും എല്ലാവര്‍ക്കും അയോഗ്യതയാവും. അതിന് മുതിരാതെ സര്‍ക്കാര്‍ കത്ത് കിട്ടിയ അടിസ്ഥാനത്തില്‍ നടപടികളിലേക്ക് നേരിട്ട് കടക്കുകയായിരുന്നു രാജ്ഭവന്‍. യുജിസി ചട്ടമനുസരിച്ച്‌ വിസി നിയമനത്തിനായി മൂന്നില്‍ കുറയാതെ പേരുകളുള്ള പാനലാണ് സെര്‍ച്ച്‌ കമ്മി?റ്റി ചാന്‍സലര്‍ക്കു നല്‍കേണ്ടത്. സാങ്കേതിക സര്‍വകലാശാലയിലെ വി സി നിയമനത്തിനുള്ള സെര്‍ച്ച്‌ കമ്മിറ്റി രൂപീകരണം പോലും യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമായിരുന്നു. അക്കാഡമിക് വിദഗ്ദ്ധനല്ലാത്ത ചീഫ്‌സെക്രട്ടറിയെ ഒഴിവാക്കുകയും നിര്‍ബന്ധമായും ഉണ്ടാവേണ്ട യുജിസി പ്രതിനിധിയെ ഒഴിവാക്കുകയും ചെയ്തുവെന്ന് സുപ്രീംകോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യം മനസ്സിലാക്കിയാണ് ഗവര്‍ണ്ണര്‍ ഇടപെടല്‍ നടത്തിയത്.

2010 ലെ യുജിസി ചട്ടം കേരളം അനുവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് 2013 ല്‍ വന്ന ചട്ടഭേദഗതി പ്രത്യേകമായി അനുവര്‍ത്തിച്ചിട്ടില്ലെന്നതിനാല്‍ അതു ബാധകമല്ലെന്ന സംസ്ഥാനത്തിന്റെ വാദം അംഗീകരിക്കാനാവില്ല. സംസ്ഥാന നിയമവും കേന്ദ്ര നിയമവും തമ്മില്‍ പൊരുത്തക്കേടുണ്ടെങ്കില്‍ കേന്ദ്ര നിയമമാകും ബാധകമെന്നു ഭരണഘടന വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് യുജിസി ചട്ടമാണ് ബാധകം. യുജിസി. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി രൂപവത്കരിച്ച സെര്‍ച്ച്‌ കമ്മിറ്റിയുടെ ഏതു നിയമനത്തിനും സാധുതയില്ല. യുജിസി. ചട്ടങ്ങള്‍ക്ക് വിരുദ്ധമായ സംസ്ഥാന നിയമത്തിന് നിലനില്‍പ്പില്ല-ഇതാണ് സുപ്രീംകോടതി വിധിയുടെ കാതല്‍. ഇതനുസരിച്ച്‌ തന്നെയാണ് ഗവര്‍ണ്ണറുടെ നടപടികള്‍. ഇതിന് കരുത്ത് പകരുന്നതാണ് സംസ്ഥാന സര്‍ക്കാര്‍ രാജ്ഭവന് കൈമാറിയ ഉത്തരവും.

യുജിസി ചട്ടപ്രകാരം മൂന്നു മുതല്‍ അഞ്ചുവരെ പേരുകളുള്ള പാനലില്‍ നിന്നല്ല നിയമനം നടത്തിയതെന്ന് കണ്ടെത്തി സാങ്കേതിക സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ ഡോ.എം.എസ് രാജശ്രീയെ സുപ്രീംകോടതി പുറത്താക്കിയതോടെ, കേരളത്തിലെ വൈസ്ചാന്‍സലര്‍ നിയമനങ്ങളിലെ അപാകതകള്‍ പുതിയ തലത്തില്‍ ചര്‍ച്ചയാവുകയാണ്. യുജിസി മാനദണ്ഡപ്രകാരമല്ലാത്ത എല്ലാ വിസി നിയമനങ്ങളും റദ്ദാകുമെന്ന സുപ്രീം കോടതി വിധിയിലെ പ്രസ്താവന സര്‍ക്കാരിനെ കുഴയ്ക്കുന്നുണ്ട്.

എം.എസ്.രാജശ്രീയെ പുറത്താക്കിയ സുപ്രീം കോടതി വിധിയുടെ ചുവടുപിടിച്ചായിരുന്നു ഗവര്‍ണറുടെ ഉത്തരവ്. കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍, മലയാളം സര്‍വകലാശാലകള്‍, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്), ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാല (കുഫോസ്), എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല (കെടിയു), ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല എന്നിവയിലെ വിസിമാര്‍ക്കാണ് രാജ്ഭവന്‍ അടിയന്തര നിര്‍ദ്ദേശം നല്‍കിയത്. സാങ്കേതിക സര്‍വകലാശാലയ്ക്കു പുറമേ 5 സര്‍വകലാശാലകളിലെ വിസിമാരെയും നിയമിച്ചത് പാനല്‍ ഇല്ലാതെയാണ്. മറ്റുള്ളവരുടെ നിയമനത്തിന് പാനല്‍ ഉണ്ടായിരുന്നെങ്കിലും സേര്‍ച് കമ്മിറ്റിയില്‍ അക്കാദമിക് വിദഗ്ദ്ധര്‍ മാത്രമേ പാടുള്ളൂ എന്ന നിബന്ധന ലംഘിക്കപ്പെട്ടതായി ഗവര്‍ണറുടെ ഉത്തരവില്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക