വാഹനലോകത്ത് ആഡംബരത്തിന്റെ അവസാനവാക്ക് ആരെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ കാണൂ. റോള്‍സ്-റോയ്സ്. ആഡംബരമായാലും സാധാരണവിപണിയായാലും ഇപ്പോള്‍ ട്രെന്‍ഡ് ഇലക്‌ട്രിക് കാറുകള്‍ക്കാണ്. ഈ ട്രെന്‍ഡിനൊപ്പം ചേരുകയാണ് ബ്രിട്ടീഷ് ലക്ഷ്വറി ബ്രാന്‍ഡായ റോള്‍സ്-റോയ്‌സും.

കമ്ബനിയുടെ ആദ്യ ഇലക്‌ട്രിക് കാര്‍ ‘സ്‌പെക്‌ടര്‍” വില്പനയ്ക്കെത്തിക്കഴിഞ്ഞു. ആഡംബരത്തിന്റെ ആര്‍ക്കിടെക്‌ചറില്‍ ഒരുക്കിയ ഈ ഇലക്‌ട്രിക് സൂപ്പര്‍ കൂപ്പേയുടെ ബുക്കിംഗ് ആരംഭിച്ചു. ഡെലിവറി 2023 അവസാനമേയുണ്ടാകൂ. 577 ബി.എച്ച്‌.പി കരുത്തും 900 എന്‍.എം ടോ‌ര്‍ക്കും അവകാശപ്പെടുന്നതാണ് സ്‌പെക്‌ടറിന്റെ ഹൃദയം. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ സ്‌പെക്‌ടറിന് വെറും 4.5 സെക്കന്‍ഡ് മതി. ബാറ്ററി ഒറ്റത്തവണ ഫുള്‍ചാര്‍ജില്‍ 520 കിലോമീറ്റര്‍ വരെ ഓടാം. വിപണിയിലെ മറ്റേതൊരു ഇലക്‌ട്രിക് കാറിനെയും വെല്ലുന്ന റേഞ്ച് തന്നെയാണിത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക