കണ്ണൂര്‍: പയ്യാമ്ബലം ബീച്ചില്‍ പാപ്പാഞ്ഞി മാതൃകയിലുള്ള ഗവര്‍ണറുടെ കോലം കത്തിച്ച്‌ എസ് എഫ് ഐയുടെ പ്രതിഷേധം. ഗവര്‍ണര്‍ക്കെതിരെയുള്ള സമരത്തിന്റെ തുടര്‍ച്ചയായാണ് കോലം കത്തിക്കല്‍. പാപ്പാത്തിയുടെ മാതൃകയില്‍ 30 അടി ഉയരത്തില്‍ വലിയ കോലമാണ് ബീച്ചില്‍ തയ്യാറാക്കി കത്തിച്ചത്. സര്‍വകലാശാലകളെ കാവിവത്ക്കരിക്കാൻ ഗവര്‍ണര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച്‌ വലിയ പ്രതിഷേധം എസ് എസ് ഐ ഉയര്‍ത്തിയിരുന്നു. ഗവര്‍ണര്‍ക്കെതിരെ കോളേജുകളിലുടനീളം എസ് എഫ് ഐ ബാനറുകളുയര്‍ത്തി. ഗവര്‍ണര്‍ സഞ്ചരിക്കുന്ന വഴിയില്‍ ഉടനീളവും പ്രതിഷേധം സംഘടിപ്പിച്ചു. ഇതിന്റെ തുടര്‍ച്ചയാണ് കോലം കത്തിച്ചത്.

കണ്ണൂരിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമാണ് പയ്യാമ്ബലം ബീച്ച്‌. ബീച്ചില്‍ പുതുവര്‍ഷം ആഘോഷിക്കാനായി നിരവധി പേര്‍ എത്തിയിട്ടുണ്ട്. ബീച്ചിന്റെ ഒരുഭാഗത്തായാണ് എസ്.എഫ്.ഐയുടെ പ്രതിഷേധം നടന്നത്. സംസ്ഥാന പ്രസിഡന്റ് അനുശ്രീയുടെ നേതൃത്വത്തിലായിരുന്നു കോലം കത്തിക്കല്‍. ദിവസങ്ങളായി സര്‍വ്വകലാശാലകളുടെ ചാൻസലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ വലിയ പ്രതിഷേധമാണ് എസ്.എഫ്.ഐ. ഉയര്‍ത്തുന്നത്. സര്‍വ്വകലാശാലാ സെനറ്റിലേക്ക് സംഘപരിവാറുകാരെ തിരുകിക്കയറ്റിയെന്ന് ആരോപിച്ചാണ് എസ്.എഫ്.ഐയുടെ പ്രതിഷേധം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസം രാജ്ഭവനില്‍ നിന്നും വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ എസ് എഫ് ഐ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഗവര്‍ണറുടെ റൂട്ട് മാറ്റിയിരുന്നു. പാളയം വഴിയുള്ള സ്ഥിരം വഴിക്ക് പകരം മറ്റൊരു വഴിയിലൂടെയാണ് ഗവര്‍ണര്‍ വിമാനത്താവളത്തിലെത്തിയത്. ഒന്നിലധികം സ്ഥലങ്ങളില്‍ ഗവര്‍ണര്‍ക്കെതിരെ എസ്‌എഫ്‌ഐ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് റൂട്ട് മാറ്റിയത്.എസ്‌എഫ്‌ഐ പ്രതിഷേധം ശക്തമാക്കിയതിനു പിന്നാലെ തെരുവില്‍ ഇറങ്ങി ഗവര്‍ണര്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചിരുന്നു. പിന്നാലെ, വ്യാഴാഴ്ച ഡല്‍ഹിയില്‍നിന്നും കേരളത്തിലെത്തിയ ഗവര്‍ണര്‍ക്കുനേരെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തി. പാളയം ജനറല്‍ ആശുപത്രി ജങ്ഷനു സമീപമായിരുന്നു കരിങ്കൊടി പ്രതിഷേധം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക