യഥാര്‍ത്ഥ ചിത്രത്തില്‍ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും നിങ്ങളുടെ മനസ്സിനെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ കാണിക്കുന്നതിനെയാണ് ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍ എന്ന് പറയുന്നത്. ഈ ചിത്രങ്ങള്‍ കാഴ്ചക്കാരെ ആശയക്കുഴപ്പത്തിലാക്കിയാലും, ഇവ എന്താണ് സൂചിപ്പിക്കുന്നതെന്ന് അറിയാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ഒപ്റ്റിക്കല്‍ ഇല്യൂഷനുകളില്‍ പലതും ഐക്യു നിലവാരം അറിയാന്‍ സാധിക്കുമെന്ന് അവകാശപ്പെടുമ്ബോള്‍, ചില ചിത്രങ്ങള്‍ നിങ്ങളുടെ വ്യക്തിത്വത്തിന്റെ മറഞ്ഞിരിക്കുന്ന സവിശേഷതകളെക്കുറിച്ചുള്ള ആശയം കൂടി നല്‍കുന്നുണ്ട്. തങ്ങളെത്തന്നെ കൂടുതല്‍ മനസ്സിലാക്കാന്‍ പലരും ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ പസിലുകള്‍ നിരീക്ഷിക്കാറുണ്ട്. പലപ്പോഴും തങ്ങളുടെ രോഗികളെ പൂര്‍ണമായും മനസിലാക്കാന്‍ മാനസികാരോഗ്യ വിദഗ്ദ്ധന്മാരും ഇത്തരം ചിത്രങ്ങള്‍ ഉപയോഗിക്കാറുണ്ട്. ഇത്തരത്തില്‍ ഉള്ളൊരു ചിത്രമാണ് സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരിക്കുന്നത്.

ബ്രൈറ്റ് സൈഡ് എന്ന യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രമാണിത്. ഒരു ചിത്രകാരന്‍ വരച്ച ചിത്രമാണിത്. ഈ ചിത്രത്തില്‍ ഒരു കാടും നിറയെ മരങ്ങളും കാറ്റില്‍ കൂടി നടക്കാനുള്ള വഴിയുമൊക്കെ കാണാം. അതിസുന്ദരമായ ഈ ചിത്രത്തില്‍ ഭംഗിയായി ഉദിച്ച്‌ നില്‍ക്കുന്ന സൂര്യനെയും കാണാം. എന്നാല്‍ ഈ ചിത്രത്തില്‍ ഒരു മാന്‍ ഒളിച്ചിരിപ്പുണ്ട്. നിങ്ങള്‍ക്ക് ഈ മാനിനെ കണ്ടെത്താനുള്ള സമയം 15 സെക്കന്റുകള്‍ മാത്രമാണ്. നിങ്ങള്‍ക്ക് വളരെയധികം ഏകാഗ്രത ഉണ്ടെങ്കില്‍ മാത്രമേ ഈ മാനിനെ കണ്ടെത്താന്‍ കഴിയൂ. നിങ്ങള്‍ക്ക് ഈ മാനിനെ കണ്ടെത്താന്‍ കഴിയുമോയെന്ന് ശ്രമിച്ച്‌ നോക്കൂ. കണ്ടെത്താനായില്ലെങ്കിൽ ഉത്തരത്തിനായി താഴേക്ക് വായിക്കുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാനിനെ കാണാം

നിങ്ങളുടെ തലച്ചോറിന് തെറ്റായ സിഗ്നലുകള്‍ നല്‍കി മിഥ്യധാരണങ്ങള്‍ ഉണ്ടാകുന്ന ചിത്രങ്ങളാണ് ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍ ചിത്രങ്ങള്‍. ഇത്തരം ചിത്രങ്ങള്‍ നിങ്ങളില്‍ ആശയക്കുഴപ്പങ്ങളും സൃഷ്ടിക്കാറുണ്ട്. ഇത്തരം ചിത്രങ്ങള്‍ തലച്ചോറിന് തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നത് കൊണ്ട് തന്നെ ഒരു ചിത്രത്തില്‍ ഉള്ള കാര്യങ്ങള്‍ ഇല്ലെന്നും, ഉള്ള കാര്യങ്ങള്‍ ഇല്ലെന്നും ഒക്കെ തോന്നാം. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങള്‍ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങള്‍ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങി മറ്റ് പല ഘടകങ്ങളുടെ സ്വാധീനം മൂലം നമ്മള്‍ കാണുന്ന ഒരു ചിത്രത്തെ കുറിച്ച്‌ നമ്മുക്ക് മിഥ്യാധാരണകള്‍ ഉണ്ടാകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക