ആര്‍എസ്‌എസ് ആസ്ഥാനം നിലനില്‍ക്കുന്ന നാഗ്പൂര്‍ ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ ഒന്നുപോലും ബിജെപിക്ക് നേടാനായില്ല. മൂന്ന് ഡെപ്യൂട്ടി ചെയര്‍മാന്‍ സീറ്റുകള്‍ ബിജെപി നേടി.13 ചെയര്‍പേഴ്‌സണ്‍ സീറ്റുകളില്‍ ഒമ്ബതും കോണ്‍ഗ്രസ് നേടി.

ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സീറ്റുകളില്‍ എട്ടെണ്ണവും കോണ്‍ഗ്രസിനാണ്. എന്‍സിപി മൂന്ന് ചെയര്‍പേഴ്‌സണ്‍ സീറ്റുകള്‍ നേടി. ബിജെപിയുടെ സഖ്യകക്ഷിയായ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ ബാലാസാഹെബാംചി ശിവസേനക്ക് രാംടെക് പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം ലഭിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സയോനെര്‍, കല്‍മേശ്വര്‍, പര്‍സിയോനി, മൗദ, കംപ്റ്റീ, ഉംറെദ്, ഭിവാപൂര്‍, കുഹി, നാഗ്പൂര്‍ റൂറല്‍ പഞ്ചായത്തുകളിലാണ് കോണ്‍ഗ്രസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം നേടിയത്. കടോല്‍, നാര്‍ഖെഡ്, ഹിങ്ഗ്ന, എന്നീ സീറ്റുകളിലാണ് എന്‍സിപി വിജയിച്ചത്. ആര്‍എസ്‌എസ് ആസ്ഥാനമായ നാഗ്പൂര്‍ ഉപമുഖ്യമന്ത്രി ദേവന്ദ്ര ഫഡ്‌നാവിസ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവങ്കുലെ, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി എന്നിവരുടെ തട്ടകം കൂടിയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക