സ്വകാര്യമായി കൊണ്ടുനടന്ന വാഹനശേഖരം പരിചയപ്പെടുത്തി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. വിന്റേജ് കാറുകളുടെ വലിയ ശേഖരം സ്വന്തമായുള്ള നടന്‍ അതില്‍ ചിലതിനെ മാത്രമാണ് കാര്‍ പ്രേമികള്‍ക്കായി പരിചയപ്പെടുത്തിയിരിക്കുന്നത്. ഏറെ നാളായി ഇങ്ങനെയൊരു വീഡിയോ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ ഒരു പൊങ്ങച്ചക്കാരാനായി വിലയിരുത്തപ്പെടുമോ എന്ന ആശങ്കകൊണ്ടാണ് ചെയ്യാതിരുന്നതെന്നും ദുല്‍ഖര്‍ വിഡിയോയില്‍ പറയുന്നുണ്ട്. തന്റെ സോഷ്യല്‍മീഡിയ പേജുകള്‍ വഴിയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

‘കുറെയേറെ നാളായി ഞാന്‍ ചെയ്യണമെന്ന് വിചാരിച്ചിരുന്ന ഒരു കാര്യമാണിത്. പക്ഷെ, പതിവുപോലെ ഓവര്‍തിങ്ക് ചെയ്ത് മാറ്റിവെക്കുകയായിരുന്നു. ഞാന്‍ ഇന്‍സെന്‍സിറ്റീവായ ഒരാളാണെന്നോ പൊങ്ങച്ചക്കാരനാണെന്നോ കരുതുമെന്നായിരുന്നു എന്റെ ആശങ്ക. പക്ഷെ എന്നെ പോലെ കാറിനോട് ഇഷ്ടവും അഭിനിവേശവും കാത്തുസൂക്ഷിക്കുന്ന ലക്ഷകണക്കിന് പേരുണ്ടല്ലോ. അവരുമായി ഇടപഴകാന്‍ ഇതാണ് ഏറ്റവും നല്ല വഴിയിതാണ് എന്നാണ് ഞാനിപ്പോള്‍ ആലോചിക്കുന്നത്. അതുകൊണ്ട് ഇക്കഴിഞ്ഞ വര്‍ഷങ്ങളിലായി എനിക്ക് കളക്‌ട് ചെയ്യാന്‍ പറ്റിയ കാറുകളിലെ ചിലത് നിങ്ങള്‍ക്ക് മുമ്ബില്‍ പരിചയപ്പെടുത്തുകയാണ്’-ദുല്‍ഖര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബി.എം.ഡബ്ല്യുവിന്റെ 2002 മോഡല്‍ എം 3 ആണ് തന്റെ ശേഖരത്തിലെ ഏറ്റവും പ്രിയപ്പെട്ട കാറെന്ന് ദുല്‍ഖര്‍ പറയുന്നു. ഈ എഡിഷനെയാണ് താന്‍ ബി.എം.ഡബ്ല്യുവിന്റെ ഏറ്റവും മികച്ച കാറായി കണക്കാക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക