മഗ്ദലന മറിയമാണ് ആദ്യത്തെ ലൗ ജിഹാദ് ഇര എന്ന് പറഞ്ഞ് യേശു ക്രിസ്തുവിനെ അപഹസിക്കുന്ന പരാമര്‍ശം നടത്തി പോപ്പുലര്‍ ഫ്രണ്ട് സ്ഥാപക നേതാവ് പി. കോയ. സിദ്ദിഖ് കാപ്പന്‍ കേസില്‍ യുപി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച പി.കോയ സിദ്ദിഖ് കാപ്പന്‍ വാട്‌സാപ് ചാറ്റ് രേഖകളിലാണ് ക്രൈസ്തവ മതവികാരം വ്രണപ്പെടുത്തുന്ന പി. കോയയുടെ വിവാദ പരാമര്‍ശം.

ലൗ ജിഹാദിനെ കുറിച്ചു എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ വൈസ് ചെയര്‍മാനായിരുന്ന ജോര്‍ജ് കുര്യന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചതാണ് പി.കോയ യെ പ്രകോപിപ്പിച്ചത്. ജോര്‍ജ് കുര്യന്റെ കത്ത് സംബന്ധിച്ച 2019 സെപ്തംബര്‍ 26 നു ഹിന്ദു പത്രത്തില്‍ വന്ന വാര്‍ത്ത സിദ്ദിഖ് കാപ്പന്‍ പുലര്‍ച്ചെ തന്ന പി.കോയക്ക് അയച്ചു കൊടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വാര്‍ത്ത വായിച്ച ശേഷം ‘ഈ കുര്യച്ചന്‍ ഏതു പാര്‍ട്ടിക്കാരനാണ് ‘ എന്നു പി. കോയ സിദ്ദിഖ് കാപ്പനോടു ചോദിച്ചു. ബി ജെ പി എന്നു കാപ്പന്‍ മറുപടി നല്‍കി. ‘അവനതല്ലേ പറയൂ ‘ എന്നായി കോയയുടെ പ്രതികരണം. തുടര്‍ന്നു ദീപികയ്ക്ക് എതിരെയായി കോയയുടെ രോഷം. ‘ദീപിക പത്രമാണ് ഇക്കുറി ജിഹാദുമായി ഇറങ്ങിയിരിക്കുന്നത് ‘. ദീപികയെ പറഞ്ഞിട്ടും കലിയടങ്ങാത്ത കോയ മഗ്ദലന മറിയത്തെ അവഹേളിക്കുന്ന പരാമര്‍ശവും നടത്തിയാണ് ചാറ്റ് അവസാനിപ്പിച്ചത്.

തുടര്‍ന്നുള്ള ദിവസങ്ങളിലെ ചാറ്റുകളില്‍ ജോര്‍ജ് കുര്യന്‍ ആഭ്യന്തര മന്ത്രിക്ക് അയച്ച കത്തിന്റെ കോപ്പിക്കായി കോയ കാപ്പനെ തുടര്‍ച്ചയായി ഓര്‍മപ്പെടുത്തുന്നതും കാണാം.എന്തായാലും ഇരുവരും ഇപ്പോള്‍ ജയിലിലാണ്. ഹത്രാസ് കലാപ ഗൂഡാലോചന കേസില്‍ കാപ്പന്‍ രണ്ടു വര്‍ഷമായി ലക്‌നൗ ജയിലില്‍. കഴിഞ്ഞ മാസം എന്‍ഐഎ കേരളത്തില്‍ നിന്ന് പൊക്കിയ കോയ ഡല്‍ഹിയിലെ തിഹാര്‍ ജയിലിലും .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക