സിനിമയല്ലാതെ മറ്റൊന്നും തന്റെ ജീവിതത്തില്‍ നടക്കുന്നില്ലെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. വിവാഹബന്ധം ഉള്‍പ്പടെയുള്ള ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ കഴിയാത്തത് അതുകൊണ്ടാണെന്നും അച്ഛനോടും അമ്മയോടും അനുജനോടും അനുജത്തിയോടുമുള്ള റിലേഷനില്‍ താന്‍ പരാജയമാണെന്നും ഷൈന്‍ പറഞ്ഞു. താരം കഞ്ചാവ് ഉപയോഗിക്കുന്നു എന്നതടക്കമുള്ള വിമര്‍ശനങ്ങള്‍ക്കും ഷൈന്‍ മറുപടി നല്‍കി. എഡിറ്റോറിയല്‍ എന്ന ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

സിനിമയല്ലാതെ ഒന്നും എന്റെ ജീവിതത്തില്‍ നടക്കുന്നില്ല. അതുകൊണ്ടാണ് വിവാഹബന്ധം ഉള്‍പ്പടെയുള്ള ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ കഴിയാത്തത്. അച്ഛനോടും അമ്മയോടും അനുജനോടും അനുജത്തിയോടുമുള്ള റിലേഷനില്‍ ഞാന്‍ പരാജയമാണ്. അങ്ങനെ ഞാന്‍ പരാജയപ്പെടുന്നത് കാമറയ്ക്ക് മുന്നില്‍ സന്തോഷമായി നില്‍ക്കാന്‍ വേണ്ടിയാണ്. വീട്ടുകാര്‍ നമ്മളോടൊപ്പം എത്ര വര്‍ഷമുണ്ടാകാനാണ്. നമ്മുടെ ആത്മാവിനെ മാത്രമാണ് നമ്മള്‍ കൂടെ കൊണ്ട് പോകുന്നത്. നമ്മുടെ ആത്മാവിനെയാണ് നമ്മള്‍ സംതൃപ്തിപ്പെടുത്തേണ്ടത് ആളുകളെയല്ല. മാതാപിതാക്കളെയും ഭാര്യയെയും കുടുംബത്തെയും ഓവറായി നമ്മുടെ ഉള്ളിലേക്കെടുത്ത് അവരുടെയും നമ്മുടെയും ജീവിതം ദുരിതമാക്കേണ്ട കാര്യമില്ല, ഷൈന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഞാന്‍ കൂട്ടിയിട്ട് കത്തിച്ചു വലിക്കുന്നെന്ന് പറയുന്നവര്‍ ആരാണ് ഇത് കൃഷി ചെയ്യുന്നത് എന്ന് ചിന്തിക്കുന്നുണ്ടോ? എന്നും താരം ചോദിച്ചു. കഞ്ചാവ് കച്ചവടം ചെയ്യുന്നവരെ പിടിക്കുന്നില്ല. പിള്ളേര് വലിക്കുന്നതാണ് കുറ്റം. സബ്സ്റ്റന്‍സ് ഉപയോഗിക്കുന്നത് ഒരു സ്വഭാവ വൈകല്യമാണ്. അങ്ങനെ ഉപയോഗിക്കുന്നവരെ ക്രിമിനലാക്കുകയും അത് വഴി അവന്റെ കുടുംബത്തെയും ചുറ്റുപാടുകളെയും നശിപ്പിക്കുന്നതാണ് ക്രൈം, അല്ലാതെ അത് ഉപയോഗിക്കുന്നതല്ല, ഷൈന്‍ പ്രതികരിച്ചു.

സിനിമ ഇഷ്ടപ്പെടുന്നവര്‍ക്ക് അത് ചെയ്യാന്‍ വളരെ എളുപ്പമാണെന്നും ഇഷ്ടമുള്ള പണി ചെയ്ത്, കോടിക്കണക്കിന് പണം കിട്ടുന്നത് നല്ലതല്ലേ എന്നുമാണ് ഷൈന്‍ ചോദിക്കുന്നത്. ആളുകളെ ചിരിപ്പിക്കാന്‍ വേണ്ടി ചിലപ്പോള്‍ മറ്റുള്ളവരുടെ ശൈലി പിന്തുടരാറുണ്ട്. ഇല്ലത്ത സംസാരശൈലി ഇടയ്ക്കിടെ കയറിവരാറുണ്ട്. ഒരു കാര്യം സീരിയസായി അവതരിപ്പിക്കുകയും വേണം എന്നാല്‍ ഹാസ്യമായി തോന്നുകയും വേണം എന്നുള്ളപ്പോഴാണ് അങ്ങനെ ചെയ്യുന്നത്. ജീവിതത്തില്‍ കാണിക്കുന്നതിന്റെ പകുതി മാത്രമേ കാമറ ഓണ്‍ചെയ്യുമ്ബോള്‍ കൊടുക്കാന്‍ പറ്റുകയുള്ളൂ. കുറച്ചുകൂടി ബോധമുള്ള ആളുകള്‍ നിയന്ത്രിക്കുന്നത് കൊണ്ടാണ് സിനിമയില്‍ ബോധത്തോടെ പെരുമാറുന്നത്, ഷൈന്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക