കോണ്‍ഗ്രസ് അധ്യക്ഷ തെര‌‍ഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, സംസ്ഥാനത്തിന്റെ പലയിടത്തും ശശി തരൂരിനെ അനുകൂലിച്ച്‌ പ്രവ‍ര്‍ത്തകര്‍. കെപിസിസി ആസ്ഥാനത്ത് അടക്കം പോസ്റ്ററുകളും ഫ്ലക്സുകളും പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഈരാറ്റുപേട്ടയില്‍ ശശി തരൂര്‍ അനുകൂല പ്രകടനവുമുണ്ടായി. ഇരുപതോളം കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനം കടുവമുഴിയില്‍ നിന്നും ആരംഭിച്ച്‌ ടൗണ്‍ ചുറ്റി അവസാനിച്ചു.

കോണ്‍ഗ്രസിനെ നയിക്കാനും കോണ്‍ഗ്രസിന്റെ ഭാവിക്കും ശശി തരൂര്‍ എഐസിസി പ്രസിഡന്റാകണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ മല്ലികാര്‍ജുന ഖാര്‍ഗെയെ അനുകൂലിച്ച്‌ രംഗത്തെത്തിയതിന് പിന്നാലെയാണ് സംസ്ഥാനത്തിന്റെ പലയിടത്തും പ്രവ‍ര്‍ത്തകര്‍ തരൂരിനെ പിന്തുണച്ച്‌ ഫ്ലക്സുകളും പ്രകടനങ്ങളും നടത്തുന്നതെന്നത് ശ്രദ്ധേയമാണ്. നേരത്തെ കോട്ടയത്തിന്റെ പലഭാഗത്തും തരൂര്‍ അനുകൂല പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രകടനവുമുണ്ടായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക