CrimeFlashGalleryKeralaNewsSocial

കായംകുളത്തെ ഞെട്ടിച്ച് ഹമാസ് അനുകൂല പ്രകടനം: പ്രകടനത്തിൽ യുവാക്കൾ അണിനിരന്നത് തീവ്രവാദികളുടെ വേഷത്തിൽ ഹമാസ് പതാകയും തോക്കും ഏന്തി; വീഡിയോ ദൃശ്യങ്ങൾ കാണാം.

ഹമാസിന്റെ വേഷവിധാനങ്ങളും പതാകയും വഹിച്ച്‌ കായംകുളത്ത്‌ പ്രകടനം. കഴിഞ്ഞ ദിവസം എം.എസ്‌.എം കോളജിന്‌ സമീപമാണ്‌ ദേശീയപാതയിലൂടെ പ്രകടനം നടത്തിയത്‌. പോലീസിന്റെ അനുമതിയില്ലാതെയാണ്‌ ഒരു വിഭാഗം പ്രകടനം സംഘടിപ്പിച്ചത്‌.

ഹമാസിന്റെ പതാക ഉയര്‍ത്തി, മുഖം വസ്‌ത്രം ഉപയോഗിച്ച്‌ മറച്ച്‌, പ്രതീകാത്മക തോക്കുകളേന്തിയായിരുന്നു പ്രകടനം. പലസ്‌തീനെ അനുകൂലിച്ച്‌ ഒരു വിഭാഗം നടത്തിയതാണ്‌ പ്രകടനമെന്നാണ്‌ പറയുന്നത്‌. ഹമാസിന്റെ രീതിയില്‍ പരസ്യമായി നടന്ന പ്രകടനം പോലീസിലും ചര്‍ച്ചയായിട്ടുണ്ട്‌.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തില്‍ പോലീസ്‌ നടപടിക്ക്‌ തയാറായിട്ടില്ലെങ്കിലും കേന്ദ്ര ഇന്റലിജന്‍സ്‌ ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നുണ്ട്‌. കോളജ്‌ വിദ്യാര്‍ഥികളാണ്‌ പ്രകടനം നടത്തിയതെന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. ഇതു സംബന്ധിച്ച്‌ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രകടനത്തിന്റെ വീഡിയോ ഉള്‍പ്പെടെ നല്‍കി വാര്‍ത്ത പ്രസിദ്ധീകരിച്ചു. ഇതോടെയാണ്‌ വിഷയം പോലീസ്‌ ശ്രദ്ധിച്ചത്‌.

കേരള നിരത്തിലും ഹമാസ് പോരാളികൾ ഇറങ്ങി ! പോലീസ് നോക്ക് കുത്തി

Posted by Karma News Channel on Friday, March 29, 2024
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button